നാഷ്‌വിൽ ( ടെന്നിസ്സി ) : നാഷ്‌വിൽ സെന്റ് തോമസ് ഹോസ്പിറ്റലിലെ ഇന്റൻസീവ് കെയർ യൂണിറ്റ് ഐ.സി.യു നേഴ്സ് ടെന്നിസ്സിയിൽ വെടിയേറ്റു മരിച്ചുകെയ്റ്റ്ലിൻ കോഫ്മാൻ (26) വെടിയേറ്റു മരിച്ചു. പാൻഡമിക്കിനെതിരെ പോരാടുന്നതിൽ മുൻ നിരയിൽ തന്നെയായിരുന്നു കെയ്റ്റ്ലിൻ. വ്യാഴാഴ്ച രാത്രി കാറിൽ മരിച്ചു കിടക്കുന്നതാണ് കണ്ടതെന്ന് മെട്രോ പോലിറ്റർ നാഷ്‌വിൽ പോലീസ് പറഞ്ഞു. നാഷ്‌വിൽ ഇന്റർ സ്റ്റേറ്റ് 440 – ൽ രാത്രി 8.52 നാണ് സംഭവം. എസ് യു.വിയിൽ ജോലിക്ക് പോകുന്നതിനിടയിലാണ് വെടി റ്റതെന്ന് കരുതപ്പെടുന്നു. വാഹനം വഴിയരുകിൽ പാർക്ക് ചെയ്ത നീലയിലായിരുന്നു. വഴിയിൽ കിടന്നിരുന്ന വാഹനം ചെക്ക് ചെയ്യുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് മെട്രോ പാർക്ക് ഓഫീസർ പറഞ്ഞു.
വ്യാഴാഴ്ച രാത്രി ഡ്യൂട്ടിക്ക് ഹാജരാകേണ്ടതായിരുന്നു കോഫ്മാൻ. വെടി വെച്ച പ്രതിയെക്കുറിച്ച് പോലീസിന് ഇതുവരെ സൂചന ലഭിച്ചിട്ടില്ല. സംഭവത്തെക്കുറിച്ച് വിവരം ലഭിക്കുന്നവർ 615 742 7463 എന്ന നമ്പറിൽ വിളിച്ച് അറിയിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചിട്ടുണ്ട്. ഹൈസ്കൂൾ നീന്തൽ ടീമിൽ അംഗമായിരുന്നു ഇവർ ക്ലേരിയൻ യൂണിവേഴ്സിറ്റി (പെൻസിൽവേനിയ ) യിൽ നിന്നാണ് ബിരുദമെടുത്തത്. സഹപ്രവർത്തകയുടെ പെട്ടെന്നുള്ള വേർപാട് അസൻഷൻ സെന്റ് തോമസ് ആശുപത്രിയിലെ ജീവനക്കാരെ ദുഃഖത്തിലാഴ്ത്തി.


