LOADING

Type to search

LATEST NEWS Obituaries

സാജു കുറ്റിക്കണ്ടത്തിൽ (53) യൂകെ യിൽ നിര്യാതനായി

provision Dec 06

തീയാടിക്കൽ  : ഓക്സ്ഫോർഡ് വിറ്റ്നിയിൽ താമസിക്കുന്ന റാന്നി  തീയാടിക്കൽ സ്വദേശി സാജു കുറ്റിക്കണ്ടത്തിൽ (53)  നിര്യാതനായി. അസുഖബാധിതനായി ചികിൽസയിലായിരുന്ന സാജു ഇന്നലെ മരണത്തിനു കീഴടങ്ങി. മോട്ടോർ ന്യൂറോൺ അസുഖം ബാധിച്ചതിനെ തുടർന്ന് ഏതാനും മാസങ്ങളായി ട്രീറ്റ്മെന്റിലായിരുന്നുസാജു.

ഓക്സ്ഫോർഡ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് അംഗമാണ്. വിറ്റ്നി കമ്മ്യൂണിറ്റി ഹോസ്പിറ്റലിൽ നഴ്സായ മിനിയാണ് ഭാര്യ.  നിയമ വിദ്യാർഥിയായ മകളും, അഞ്ചാം ക്ലാസ് വിദ്യാർഥിയായ മകനുമാണുള്ളത്.  സാജുവിന്റെ  അമ്മ  ജീവിച്ചിരിപ്പു ണ്ടെങ്കിലും  സംസ്‌ക്കാര ചടങ്ങുകൾ  യൂ കെ യിൽ തന്നെ ആയിരിക്കുമെന്നാണ് കുടുംബവുമായി ബന്ധപ്പെട്ടവർ അറിയിച്ചിരിക്കുന്നത് .

 

 

Tags:

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.