ആലിസ് എബ്രഹാം (76) കാൽഗറിയിൽ നിര്യാതയായി
കോട്ടയം വെള്ളൂർ, കണ്ണമ്പടത്തു ജോർജ് എബ്രഹാമിൻറെ (അച്ചൻ കുഞ്ഞിന്റെ) പത്നിയും, തൃശൂർ, മണലൂർ പുളിക്കൽ കുടുംബാംഗവുമായ ആലിസ് എബ്രഹാം (76) കാൽഗറിയിൽ നിര്യാതയായി.
1969 ൽ രജിസ്റ്റേർഡ് നഴ്സായി കാനഡ ഒന്റാറിയോയിൽ എത്തിച്ചേർന്ന ആലിസ് എബ്രഹാം, ഒന്റാറിയോയിലും, കാൽഗറിയിലുമായി വിവിധ ആശുപത്രികകളിൽ സേവനം അനുഷ്ടിച്ചിട്ടുണ്ട്. 1982 മുതൽ കുടുംബസമേതം കാൽഗറിയിൽ സ്ഥിരതാമസമാക്കിയിരുന്നു. നിസ്വാർത്ഥമായി തന്റെ ഭർത്താവിനേയും, മക്കളേയും സ്നേഹിച്ചിരുന്ന, സേവിച്ചിരുന്ന ആലിസ് തന്റെ കൊച്ചുമക്കളേയും അകമഴിഞ്ഞു സ്നേഹിച്ചിരുന്നു. തന്റെ കൊച്ചു മക്കളോടൊത്തുള്ള കാലഘട്ടമായിരുന്നു ജീവിതത്തിന്റെ ഏറ്റവും നല്ല ഭാഗമെന്ന് പലപ്പോഴും തന്നെ ശുശ്രുഷിച്ച ഡോക്ടർമാരോട് പറയുമായിരുന്നു. ഒരു നല്ല ഗായികയായിരുന്ന ആലിസ് പള്ളിയിലെ ഗായക സംഘത്തെ നയിച്ചിരുന്നു, കൂടാതെ തന്റെ കുട്ടികളെ കലകളോടും സംസ്കാരത്തോടും ആഭിമുഖ്യo പുലർത്തുന്ന വ്യക്തികളായി വളർത്തി.
നടാഷ എബ്രഹാം (Professional Engineer, Calgary), ഡെന്നിസ് എബ്രഹാം (Canadian diplomat- Global Affairs Canada, Ottawa), ഡോക്ടർ നഥാലിയ എബ്രഹാം (Public Health Agency of Canada, Ottawa) എന്നിവർ മക്കളും. Maia Baraniecki, Xavier Baraniecki, Elise, Eric Abraham, John and Annette Mohit എന്നിവർ ചെറുമക്കളും, Anthony Singleton. മരുമകനുമാണ്.
പരേതയുടെ ശവസംസ്കാര ശുശ്രഷകൾ ഫാദർ പ്രിൻസ് മൂക്കനോട്ടിലിന്റെ കാർമ്മികത്വത്തിൽ നടക്കുന്നതായിരിക്കും. ശവസംസ്കാര ശുശ്രഷയും, ക്രെമേഷനും Choice Memorial Cremation & Funeral Services 105-4715 13th Street NE, Calgary യിൽ, നവംബർ 18 – ബുധനാഴ്ച 2 .00 PM – 4 .30 PM.
കാൽഗറിയിലെ കോവിഡ് -19 പ്രോട്ടോക്കോൾ അനുസരിച്ചു കുടുംബാംഗങ്ങൾ മാത്രം പങ്കെടുക്കുന്ന ക്രെമേഷൻ ചടങ്ങുകൾ തൽസമയം പ്രക്ഷേപണം ചെയ്യുന്നതായിരിക്കും


