പരിശുദ്ധാത്മാവിനെക്കുറിച്ച് പറഞ്ഞില്ലെങ്കിൽ സഭകൾ നശിക്കും: പാസ്റ്റർ കെ.എം.ജോസഫ്
പിറവം: പുതിയ തലമുറകളോട് പരിശുദ്ധാത്മാവിനെക്കുറിച്ച് പറഞ്ഞില്ലെങ്കിൽ സഭകൾ നശിക്കുമെന്ന് പാസ്റ്റർ കെ.എം.ജോസഫ് പ്രസ്താവിച്ചു.
പ്രശസ്ത സുവിശേഷ പ്രസംഗകനും എഴുത്തുകാരനുമായ പാസ്റ്റർ ബാബു ചെറിയാൻ രചിച്ച പെന്തെക്കോസ്ത് 2020 എന്ന ഗ്രന്ഥത്തിന്റെ സമർപ്പണ പ്രാർത്ഥന നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സഭ ആരംഭിച്ചത് പെന്തെക്കോസ്തു നാളിലാണ്. പെന്തെക്കോസ്തു വിശ്വാസിക്കു ഒഴിച്ചുനിർത്താനാവാത്ത വിഷയമാണ് പരിശുദ്ധാത്മാവ്. അന്യഭാഷ ഭാഷണത്തോടു കൂടി ആരംഭിക്കുന്ന അനുഭവം നമ്മുടെ വിശ്വാസികൾ അനുഭവിച്ചറിയണം. പുതിയ തലമുറ പരിശുദ്ധാത്മാവിനെക്കുറിച്ച് പഠിക്കുകയും അനുഭവിക്കുകയും വേണം. പരിശുദ്ധാത്മാവ് പ്രവർത്തിച്ചാലെ സഭയും ദേശവും ഉണരുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
പാസ്റ്റർ കെ.പി.വർഗീസ് അദ്ധ്യക്ഷനായിരുന്നു. പാസ്റ്റർ ബാബു ചെറിയാൻ ആമുഖ പ്രഭാഷണം നടത്തി. പുസ്തകം എഴുതി തീർക്കുന്നതിനായി രണ്ടു വർഷം കഠിന പ്രയത്നം ചെയ്തുവെന്നും ഒട്ടേറെ വൈതരണികൾ ജീവിതത്തെ ഉലച്ചുവെന്നും അദേഹം പറഞ്ഞു. ദൈവകൃപ അത്യന്തം ഉണ്ടായിരുന്നുവെന്നും പാസ്റ്റർ ബാബു ചെറിയാൻ പറഞ്ഞു.
പിറവം മുനിസിപ്പൽ ചെയർമാൻ സാബു കെ ജേക്കബ് മാധ്യമ പ്രവർത്തകൻ സജി മത്തായി കാതേട്ടിനു നല്കി പുസ്തക പ്രകാശനം നിർവഹിച്ചു.
പാസ്റ്റർമാരായ സണ്ണി അലക്സ്സാണ്ടർ, ടി.എ.തമ്പി, ജോയ് എ ജേക്കബ്, ബേബിക്കുട്ടി, സജി പെരുമ്പാവൂർ, റോണി കാക്കനാട്, രാജേഷ് ഏലപ്പാറ, പോൾ മാത്യു, ജേക്കബ് മാത്യു, മാത്യു കെ വർഗീസ് (പോലീസ് മത്തായി), വൈ. യോഹന്നാൻ, തോമസ് ഏബ്രഹാം, സഹോരരന്മാരായ ജോയ് താനുവേലിൽ, ഗുഡ്ന്യൂസ് എഡിറ്റർ ടി.എം.മാത്യു, മേജർ ലൂക്ക്, പി.ടി.തോമസ്, ലൈജു പെരുമ്പാവൂർ, മാത്യു കിങ്ങിണിമറ്റം , പാസ്റ്റർ അനിൽ തോട്ടം എന്നിവർ ആശംസകൾ നേർന്നു.
![]()


