LOADING

Type to search

CHRISTIAN NEWS

സുവിശേഷകർക്കൊരു കൈത്താങ്ങു പദ്ധതിയുമായി ചർച് ഓഫ് ഗോഡ് കേരളാ റീജിയൻ

provision Jan 10

ദൈവസഭയുടെ പുനരുത്ഥാന പ്രവർത്തനങ്ങളും വിശ്വാസികളുടെ ക്ഷേമകാര്യങ്ങളും മുന്നോട്ടു പോകുന്നതിനൊടൊപ്പം സുവിശേഷകരെ സംബത്തികമായി സഹായിക്കുക എന്നത് പ്രസ്ഥാനത്തിന്റെ പ്രധാന ദൗത്യം തന്നെയാണ് ദുരിതാശ്വാസ പ്രവർത്തനമടക്കം പല കാര്യങ്ങളും വിശ്വാസികളുടെ ഇടയിൽ ചെയ്യുവാൻ ദൈവം സഹായിച്ചു , ദൈവസഭയിൽ വളരെ കുറച്ച് സഭകൾ മാത്രമേ സാംബത്തിമായി മുന്നിൽ നിൽക്കുന്നത് എന്നാൽ എല്ലാവ സുവിശേഷകർക്കും നല്ല സഭ നൽകുവാൻ ആഗ്രഹമുണ്ടെങ്കിലും അതിന് കഴിയുന്നില്ല ,കഴിഞ്ഞ കാലങ്ങളിലിരുന്നവരെല്ലാം ഏറെ കുറെ കുറ്റമറ്റ രീതിയിൽ നന്നായി’ പ്രവർത്തിച്ചിട്ടുണ്ട് എന്നാൽ ഇപ്പോൾ കേന്ദ്ര സഹായത്തിനുള്ള കുറവു വന്നതിനാൽ സാംബത്തകമായി മറ്റു സ്രോതസുകൾ കണ്ടെത്തേണ്ടിയിരിക്കുന്നു ദൈവം അതിനുള്ള വഴികളും തുറന്നു തരുന്നുണ്ട് ,നമ്മുടെ സഭകൾ വളർന്നാൽ ഒരു പരിധി വരെ സുവിശേഷകർക്ക് താങ്ങാകും, അതുപോലെ ഫെയ്ത്ത് ഹോം നിർമ്മാണവും പലയിടങ്ങളിലായി പുരോഗമിക്കുന്നു അതിന്റെ പണി കഴിയുമ്പോൾ കുറച്ച് പാസ്റ്റർമാർക്ക് നല്ല സഹായമാകും എന്നാൽ പല സഭകൾക്കും പാസ്നേജുകൾ പണിയാനുമുണ്ട് ഇതിനായി ഫണ്ട് കണ്ടെത്തേണ്ടതായുണ്ട് ,കഴിഞ്ഞ നാളുകളിലെല്ലല്ലാം വിശ്വാസികളുടെ പിന്തുണയും സഹായവും ഉണ്ടായിരുന്നു അതുപോലെ നമ്മളെ സഹായിക്കുന്ന ഒരു പാട് പേർ പ്രസ്ഥാനത്തിന് പുറത്തുണ്ട് അതിനാൽ കഴിഞ്ഞ രണ്ട് വർഷങ്ങളിൽ സുവിശേഷകർക്ക് നല്ലൊരു സഹായവും നൽകിയിട്ടുണ്ട് കഴിഞ്ഞ വർഷം രണ്ട് സുവിശേഷകർക്ക് 1 ലക്ഷം രൂപ വീതംഭവന നിർമ്മാണത്തിനായി ധനസഹായവും 49പാസ്റ്റർമാർക്ക് ചികിൽസാ സഹായം, കുട്ടികളുടെ പഠന സഹായം ഉൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്തിട്ടുണ്ട് ,നിങ്ങളുടെ ഏതാവശ്യത്തിനും ദൈവസഭ കൂടെയുണ്ട് ,നമ്മുടെ സഭകൾ വളരണം വിശ്വാസികൾ വരണം എങ്കിൽ മാത്രമേ നമ്മുടെ പ്രസ്ഥാനം വളരൂ നമ്മുടെ പ്രസ്ഥാനത്തിലെ വിശ്വാസികൾ സാമ്പത്തികമായി ഇടത്തരക്കാരാണ് അവർ തന്നാലാകുന്നത് പോലെ ചെയ്യുന്നുമുണ്ട് അവരൊടൊപ്പം തന്നെ ദൈവസഭയും സുവിശേഷകർക്കായി സാമ്പത്തിക സഹായം ചെയ്യുന്നുണ്ട് നിങ്ങൾ പ്രാർത്ഥിക്കുക പുതിയ മുഖാന്തിരങ്ങൾ തുറക്കുവാൻ എന്നാൽ മാത്രമേ നമ്മുടെ പദ്ധതികൾ ഫലപ്രാപ്തിയിൽ എത്തുകയുള്ളൂ, ദൈവം നമ്മുടെ പ്രസ്ഥാനത്തെ അനുഗ്രഹിക്കണം ദൈവസഭയിലെ സുവിശേഷകരുടെ ക്ഷേമത്തിനായി നല്ല പദ്ധതികൾ കഴിഞ്ഞ കുറെ നാളുകളായി ചെയ്തു എന്നാൽ വേണ്ട വിധം ജനങ്ങളിലെത്തിത്തിക്കുവാൻ സാധിച്ചില്ലാ കൂടുതൽ നന്നായി പ്രവർത്തന വിശാലതക്കായി ദൈവജനങ്ങൾ പ്രാർത്ഥിക്കുക പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങൾ വിശാലമാകട്ടെ ,നമ്മുടെ സുവിശേഷകരെ ദൈവം അനുഗ്രഹിക്കട്ടെ.

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.