LOADING

Type to search

CHRISTIAN NEWS MIDDLE EAST NEWS

ഐ.പി.സി ഗ്ലോബൽ മീഡിയ അസോസിയേഷൻ യുഎഇ, ഗ്ലെന്നി പി.സി.- പ്രസിഡണ്ട്

provision Dec 11
ഷാർജ:- ഐ.പി.സി യിലെ എഴുത്തുകാരുടെയും മാധ്യമ പ്രവർത്തകരുടെയും കൂട്ടായ്മയായ  ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ യുഎഇ ചാപ്റ്റർ രൂപീകരിച്ചു. ഡിസംബർ 2 ന് ഷാർജ വർഷിപ് സെന്ററിൽ നടന്ന ഐപിസി മീഡിയ ഗ്ലോബൽ മീറ്റ്റ്റിൽ ആണ്ഭാരവാഹികളെ പ്രഖ്യാപിച്ചത്. ഗ്ലോബൽ മീഡിയ ചെയർമാൻ സി.വി. മാത്യു അദ്ധ്യക്ഷത വഹിച്ചു. ഗ്ലോബൽ മീഡിയ ജനറൽ ഭാരവാഹികളായ പാസ്റ്റർ അച്ചൻകുഞ്ഞ് ഇലന്തൂർ, ഫിന്നി പി മാത്യു, ടോണി ഡി ചോവൂക്കാരൻ, സജി മത്തായി കാതേട്ട്, ഷിബു മുള്ളംകാട്ടിൽ എന്നിവർ പ്രസംഗിച്ചു. ഐപിസി യുഎഇ റീജ്യൻ പ്രസിഡണ്ട് പാസ്റ്റർ രാജൻ എബ്രഹാം അനുഗ്രഹപ്രാർത്ഥന നടത്തി.
ചാപ്റ്റർ ഭാരവാഹികളായി
റവ. ഡോ. വിത്സൺ ജോസഫ്  (രക്ഷാധികാരി),
ഗ്ലെന്നി പി.സി (പ്രസിഡണ്ട്),
ഷിബു കണ്ടത്തിൽ (വൈസ് പ്രസിഡൻറ്),
ആന്റോ അലക്സ് (സെക്രട്ടറി),
കൊച്ചുമോൻ  ആന്താര്യത്ത് (ജോ.സെക്രട്ടറി),
വിനോദ് എബ്രഹാം (ട്രഷറർ),
ഷിബു മുളളംകാട്ടിൽ (പ്രത്യേക ക്ഷണിതാവ് ),
ഡോ.റോയി ബി. കുരുവിള, പാസ്റ്റർ ജോൺ വർഗ്ഗിസ്, ലാൽ മാത്യു, നെവിൻ മങ്ങാട്, മേജോൺ സി. കെ. (കമ്മറ്റി മെമ്പേഴ്‌സ്) എന്നിവരെ തെരെഞ്ഞെടുത്തു. പ്രസിഡണ്ടായി തെരെഞ്ഞെടുത്ത പി.സി.ഗ്ലെന്നി മന്ന വാർത്താപത്രികയുടെ ചീഫ് എഡിറ്ററും, മികച്ച പത്രപ്രവർത്തകനുമാണ്. സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ട ആന്റോ അലക്സ് നാളുകളേറെയില്ല എന്ന ഗാനസമാഹാരത്തിന്റെ രചയിതാവും, അപഥസഞ്ചാരികളോട് നേരോടെ നിർഭയം എന്ന പുസ്തകത്തിന്റെ രചയിതാവും കൂടിയാണ്.
സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ഐപിസിയിലെ എഴുത്തുക്കാർക്ക് ക്ഷേമനിധി ഏർപ്പെടുത്തുവാൻ ഗ്ലോബൽ മീഡിയ യുഎഇ ചാപ്റ്റർ തീരുമാനിച്ചു. ശില്പശാല, സാഹിത്യമൽസരം, ചർച്ചകൾ, സെമിനാറുകൾ തുടങ്ങിയവ സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
വാർത്ത : സജി മത്തായി കാതേട്ട്

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.