സാറാ കോശിയുടെ (മേരിക്കുട്ടി- 63) സംസ്ക്കാരം ശനിയാഴ്ച
ഡാളസ്: ചർച്ച് ഓഫ് ഗോഡ് സീനിയർ ശുശ്രൂഷകൻ, പത്തനംതിട്ട നന്നുവക്കാട് തെക്കേൽ വീട്ടിൽ പാസ്റ്റർ കോശി തോമസിന്റെ സഹധർമ്മിണി സാറാ കോശി (മേരിക്കുട്ടി- 63) നവംബർ 9 നു ഡാളസിൽ വെച്ച് നിര്യാതയായി. റാന്നി ചെത്തോങ്കര വളവുങ്കൽ കുടുംബാംഗമാണു പരേത.
ചർച്ച് ഓഫ് ഗോഡിന്റെ നിലമ്പൂർ, എറണാകുളം സെന്റർ ശുശ്രൂഷകനായിരുന്ന ഭർത്താവിനോടൊപ്പം, പത്തനംതിട്ടയിലെ വിവിധ സഭകളിലും ദൈവവേലയിൽ സന്തത സഹചാരിയായിരുന്നു. 20 വർഷങ്ങൾക്ക് മുൻപ് അമേരിക്കൻ ഐക്യനാടുകളിലേക്ക് കുടിയേറി പാർത്ത കുടുംബം കഴിഞ്ഞ 8-ൽ പരം വർഷമായി ഡാളസ് മെട്രോ ചർച്ച് ഓഫ് ഗോഡ് വിശ്വാസികളാണു. ഭൗതീക ശരീരം നവംബർ 15 വെള്ളിയാഴ്ച മെട്രോ ചർച്ച് ഓഫ് ഗോഡിൽ (13930 Distribution Way, Farmers Branch, TX 75234) പൊതുദർശനത്തിനു വെയ്ക്കുകയും, തുടർന്ന് അനുസ്മരണസമ്മേളനവും നടക്കും. ഭൗതീക സംസ്കാരശുശ്രൂഷകൾ നവംബർ 16 ശനിയാഴ്ച രാവിലെ 9:30 നു മെസ്കിറ്റിലുള്ള ഇൻസ്പിരേഷൻ ചർച്ചിൽ (Inspiration Church, 1233 N Beltline Road, Mesquite, Texas 75149) ആരംഭിച്ച് തുടർന്ന് ന്യൂ ഹോപ്പ് ഫ്യൂണറൽ ഹോമിൽ (500 East Highway 80, Sunnyvale, Texas 75182) ഭൗതീകശരീരം സംസ്കരിക്കും.
ഇരു ദിവസത്തേയും ശുശ്രൂഷകൾ www.provisiontv.in – ൽ തത്സമയം ദർശിക്കാവുന്നതാണു.
മക്കൾ: ബ്ലസൻ (സണ്ണി), ഷോൺ, പ്രിൻസി(ഷൈനി). മരുമക്കൾ: ജെയ്സി, ജീന, സെനു. കൊച്ചുമക്കൾ: ബെല്ല, ഗാബി, ഷെയ്ൻ, ജെസ്സ, സേവിയോൻ, സ്പെൻസർ.



