LOADING

Type to search

CHRISTIAN NEWS

ചർച്ച് ഓഫ് ഗോഡ് കേരളാ റീജിയൺ ഗ്രാഫോ 2019എഴുത്തു (സെക്കുലർ ) മത്സരങ്ങൾ ജൂൺ മാസം 1 ശനിയാഴ്ച്ച

provision May 15

പാക്കിൽ : ചർച്ച് ഓഫ് ഗോഡ് കേരളാ റീജിയൺ മീഡീയ ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഗ്രാഫോ 2019എഴുത്തു (സെക്കുലർ ) മത്സരങ്ങൾ ജൂൺ മാസം 1 ശനിയാഴ്ച്ച ഉച്ചകഴിഞ്ഞ് 1 മണി മുതൽ പാക്കിൽ സ്റ്റേഡിയം ചർച്ചിൽ വച്ച് നടത്തപ്പെടുന്നു. ലോകത്തിലെ ആനുകാലിക വിഷയങ്ങൾ അസ്പദമാക്കിയുള്ളതാണ് എഴുത്തു മൽസരങ്ങൾ കൂടാതെ ബൈബിൾ ക്വിസ് ഗ്രൂപ്പ് ഇനത്തിൽ സഭായടിസ്ഥാനത്തിൽ ഒരു മത്സരവും അന്നേ ദിവസം നടത്തപ്പെടുന്നതാണ്

രെജിസ്ട്രേഷൻ ഫീസ് Rs 100, എഴുത്തു മത്സരങ്ങൾക്ക് Rs 50 , ദൈവസഭയിലെ കുട്ടികളുടെ പൊതു വിജ്ജാനം അറിയുന്നതിനും അവർ എത്രമാത്രം അറിവുള്ളവരും പ്രാർപ്തരുമാണെന്നു അറിയുന്നതിന് വേണ്ടിയാണ് ഈ മത്സരം നടത്തപ്പെടുന്നത് , ബൈബിൾ ക്വിസ് ഗ്രൂപ്പ് മത്സര മൊഴികെ മറ്റെല്ലാ എഴുത്തു മത്സരങ്ങളും പ്രായപരിധിക്കനുസൃതമായാണ് നടത്തപ്പെടുന്നത്, അന്നു രാത്രി 6 മുതൽ 9 വരെ ദൈവസഭയിലെ എഴുത്തുകാരെയും ഗാന രചയിതാക്കളെയും ആദരിക്കുകയും , ദൈവസഭാ ഓവർസിയർ റവ.കെ സി സണ്ണിക്കുട്ടി സമാപനസന്ദേശം നൽകുന്നതുമാണ് , ദൈവസഭയുടെ മീഡീയാ ഡിപ്പാർട്ട്മെന്റിന്റെ പബ്ലിസിറ്റിക്കും ധനസമാഹരണത്തിനും കൂടിയാണ് ഇപ്രകാരം ഒരു ചെറിയ മീറ്റിംഗ് സംഘടിപ്പിക്കുന്നത്  ഏവരുടെയും സഹകരണവും , സാന്നിധ്യവും,പ്രാർത്ഥനയും പ്രേതിഷിക്കുന്നു .

കേരളാ റീജിയൺ മീഡീയ ഡിപ്പാർട്മെന്റ്

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.