LOADING

Type to search

CHRISTIAN NEWS USA NEWS

പെന്തക്കോസ്തല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ന്യൂയോര്‍ക്ക് ചാപ്റ്റര്‍ പുനസംഘടിപ്പിച്ചു

provision Apr 30

ന്യൂയോര്‍ക്ക്: സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ വിരോധികള്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നേരിടുകയും, നിയമ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നതോടൊപ്പം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ചെയ്തുവരുന്ന പെന്തക്കോസ്തല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ന്യൂയോര്‍ക്ക് ചാപ്റ്റര്‍ പുനസംഘടിപ്പിച്ചു.

ന്യൂയോര്‍ക്കില്‍ ക്യൂഎന്‍സ് വില്ലിലുള്ള ഐ.പി.സി ഓഡിറ്റോറിയത്തില്‍ വച്ചു പി.സി.ഐ ജനറല്‍ സെക്രട്ടറി പാസ്റ്റര്‍ ജോസ് അതുല്യയുടെ നേതൃത്വത്തില്‍ നടത്തിയ യോഗത്തില്‍ താഴെപ്പറയുന്നവരെ ചുമതലക്കാരായി തെരഞ്ഞെടുത്തു.

പാസ്റ്റര്‍ മോനി മാത്യു (പ്രസിഡന്റ്), പാസ്റ്റര്‍ കെ.കെ. സാമുവേല്‍, പാസ്റ്റര്‍ ജോണ്‍ തോമസ് (വൈസ് പ്രസിഡന്റുമാര്‍), പാസ്റ്റര്‍ തോമസ് കിടങ്ങാലില്‍ (സെക്രട്ടറി), ബ്രദര്‍ ജയിംസ് ഏബ്രഹാം, ബ്രദര്‍ റോജന്‍ സാം (ജോയിന്റ് സെക്രട്ടറിമാര്‍), ബ്രദര്‍ ഡേവിഡ് കുരുവിള (ട്രഷറര്‍), പാസ്റ്റര്‍ സാമുവേല്‍ അലക്‌സാണ്ടര്‍ (പ്രെയര്‍ കണ്‍വീനര്‍), പാസ്റ്റര്‍ ജോമോന്‍ ജോര്‍ജ് (ചാരിറ്റി കണ്‍വീനര്‍), പാസ്റ്റര്‍ ബാബു തോമസ് (മീഡിയ കണ്‍വീനര്‍) എന്നിവര്‍ക്കൊപ്പം നിരവധി കമ്മിറ്റി അംഗങ്ങളേയും തെരഞ്ഞെടുത്തു.

പെന്തക്കോസ്ത് സമൂഹം നേരിടുന്ന വെല്ലുവിളികള്‍ക്കെതിരേ ഒന്നിച്ചണിനിരക്കുവാനും നിയമനടപടികള്‍ വേണ്ടിടത്ത് അത് ചെയ്യുവാനുമുള്ള എല്ലാ ഒത്താശകളും ചെയ്യുവാനും ന്യൂയോര്‍ക്ക് ഘടനകവും പ്രതിജ്ഞാബദ്ധമാണെന്ന് പുതുതായി തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റി അസന്നിഗ്ധമായി പ്രഖ്യാപിച്ചു.

വാർത്ത: നിബു വെള്ളവന്താനം

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.