ഐ.പി.സി ഫാമിലി കോൺഫ്രൻസ് പ്രമോഷണൽ യോഗം ചിക്കാഗോയിൽ മെയ് 4 ന്
provision
Apr 30
ഒർലാന്റോ : ഫ്ലോറിഡയിലെ ഒർലാന്റോ പട്ടണത്തിൽ വെച്ച് 2019 ജൂലൈ 25 മുതൽ 28 വരെ നടത്തപ്പെടുന്ന പതിനോഴാമത് നോർത്ത് അമേരിക്കൻ ഐ.പി.സി കുടുംബ സംഗമത്തിന്റെ വിജയകരമായ നടത്തിപ്പിന്റെ ഭാഗമായി രജിസ്ട്രേഷൻ സ്വീകരിക്കലും സംഗീത ശുശ്രൂഷയും മെയ് 4 ശനിയാഴ്ച വൈകിട്ട് 4.30 ന് ഹെബ്രോൻ ഐ.പി.സി ഗോസ്പൽ സെന്ററിൽ വെച്ച് നടത്തപ്പെടും. ഐ.പി.സി ക്വയർ ഗാനങ്ങൾ ആലപിക്കും.ദേശീയ ഭാരവാഹികളായ പാസ്റ്റർ ആൻറണി റോക്കി (ചെയർമാൻ), ബ്രദർ സി.എം. ഏബ്രഹാം (സെക്രട്ടറി), ബ്രദർ ജോൺസൺ ഏബ്രഹാം (ട്രഷറാർ), ഫിൻലി വർഗീസ് (യൂത്ത് കോർഡിനേറ്റർ), എന്നിവർ കോൺഫ്രൻസിന്റെ ഇതുവരെയുള്ള പ്രവർത്തന പദ്ധതികൾ വിശദികരിച്ച് സംസാരിക്കും. സംസ്ഥാന പ്രതിനിധി ഡോ. പ്രിൻസ്ടൺ വർഗീസ് നേതൃത്വം നൽകും.കോൺഫ്രൻസ് രജിസ്ട്രേഷനുകൾ അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണെന്നും ഇതുവരെയും രജിസ്റ്റർ ചെയ്യാത്തവർ എത്രയും വേഗത്തിൽ രജിസ്റ്റർ ചെയ്യേണ്ടതാണെന്നും ഭാരവാഹികൾ അറിയിച്ചു. 17. മത് ഐ.പി.സി കുടുംബ സംഗമം വൻ വിജയമാക്കുവാനുള്ള തയ്യാറെടുപ്പുകളാണ് നാഷണൽ – ലോക്കൽ കമ്മറ്റികൾ ദ്രുതഗതിയിൽ ചെയ്തു വരുന്നത്.എല്ലാ വ്യാഴാഴ്ചകളിലും 9 വൈകിട്ട് 10 വരെ (EST) പ്രത്യേക പ്രാർത്ഥനയ്ക്കായി വേർതിരിച്ചിട്ടുണ്ട്. 16054725249 എന്ന ഫോൺ നമ്പറിലൂടെ 790379 എന്ന ആക്സസ് കോഡ് നൽകി പ്രാർത്ഥനാ ലൈനിൽ പ്രവേശിക്കാം. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും www.ipcfamilyconference.org എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.വാർത്ത: നിബു വെള്ളവന്താനം


