LOADING

Type to search

CHRISTIAN NEWS NATIONAL NEWS

ഷൈബി കുരികേശുവിന് അത്ഭുതവിടുതൽ

provision Apr 04

 

തിരുവനന്തപുരം : സിസ്റ്റർ ഷൈബി കുരികേശു  സൗഖ്യത്തോടെ ഭവനത്തിൽ എത്തി.. കഴിഞ്ഞ മാസം ഒൻപതാം തീയതിയാണ് ഷൈബിയെ ബ്രെയിൻ സ്ട്രോക്കായി വളരെ അത്യാസന്നനിലയിൽ തിരുവനന്തപുരം അനന്തപുരി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്. വെന്റിലേറ്റർ സപ്പോർട്ടിലായിരുന്നു. പ്രാർത്ഥനയ്ക്കായി ഈ വിഷയം പോസ്റ്റ്‌ ചെയ്തിരുന്നു. ലോകമെമ്പാടുമുള്ള അനേക ദൈവമക്കൾ ഈ വിഷയം ഏറ്റെടുത്തു പ്രാർത്ഥിച്ചു. വൈദ്യശാസ്ത്രത്തിന്പോലും അതിശയകരമായ നിലയിൽ ആരോഗ്യനിലയിൽ വ്യത്യാസം വന്നു. ഇപ്പോൾ താൻ ഭവനത്തിൽ വിശ്രമിക്കുന്നു. അടിയന്തിരമായി ഒരു എംബോളൈസേഷൻ സർജറിയ്ക്ക് വിധേയമാകണമെന്നാണ് ഡോക്ടർമാരുടെ നിർദ്ദേശം. അതിനായി ഈ മാസം 13 നു വീണ്ടും ചെക്കപ്പിനായി പോകുന്നു.. പരിപൂർണ്ണ സൗഖ്യത്തിനായി ദൈവമക്കളുടെ പ്രാർത്ഥന വീണ്ടും  അപേക്ഷിക്കുന്നു..

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.