ശാരോൻ ഫെലോഷിപ്പ് ചർച്ച് മുൻ ജനറൽ സെക്രട്ടറി പാസ്റ്റർ കെ. ജി. മാത്യു നിത്യതയിൽ.
provision
Oct 04
ശാരോൻ ഫെലോഷിപ്പ് ചർച്ച് മുൻ ജനറൽ സെക്രട്ടറിയും, പുനലൂർ പത്തനാപുരം റീജിയൻ ശുശ്രൂഷകനുമായ പാസ്റ്റർ കെ. ജി. മാത്യു (69) ഒക്ടോബർ 4 രാവിലെ 4:45 നു നിത്യതയിൽ പ്രവേശിച്ചു. ശാരീരിക അസ്വാസ്ഥ്യം നിമിത്തം കോട്ടയം കാരിത്താസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. കണ്ണംപ്ലാക്കൽ കുടുംബാംഗമായ ഇദ്ദേഹം കേരളത്തിൽ തിരുവനന്തപുരം, കൂടൽ, ആലുവ, പുനലൂർ കൂടാതെ കുവൈറ്റ് ശാരോൻ ഫെലോഷിപ്പ് സഭകളുടെ ശുശ്രൂഷകനായിരുന്നിട്ടുണ്ട്. സംസ്കാരം പിന്നീട്.
സഹധർമ്മിണി പരേതയായ മറിയാമ്മ മാത്യു.
മക്കൾ: ഫിന്നി- ഡെബ്ര, സുനി-ഷിബു.
വാർത്ത:സാം മാത്യു ഡാളസ്


