വാഹനാപകടം പാസ്റ്ററുടെ ഭാര്യ മരണപെട്ടു
കോട്ടയം: കോട്ടയം കരിക്കാട്ടൂർ കല്ലുകടുപ്പിലുള്ള പാസ്റ്റർ ജയകുമാറി(സുകു)ന്റെ ഭാര്യ മിനി (38) വാഹനപകടത്തിൽ മരണപെട്ടു. ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടർ നാഗമ്പടത്തിനു സമീപം നിർമല ജംഗ്ഷനിൽ വെച്ചു എതിരെ വന്ന വാഹനത്തിൽ തട്ടി സ്കൂട്ടർ റോഡിലേക്ക് മറിയുകയും റോഡിലേക്ക് വീണ സഹോദരിയുടെ മുകളിലൂടെ പിന്നാലെ വന്ന ലോറി കയറി ഇറങ്ങുകയും തൽക്ഷണം മരണപ്പെടുകയും ചെയ്യുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു.പാസ്റ്ററിനേയും മക്കളെയും സാരമായ പരുക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.കോട്ടയം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം നാളെ രാവിലെ 10 മണിക്ക് കറുകച്ചാലുള്ള കരിക്കാട്ടൂരിലെ കുടുംബവീട്ടിൽ കൊണ്ടുവരുകയും തുടർന്ന് സംസ്കാരശുശ്രുഷകൾ നടക്കുകയും ചെയ്യും


