ലക്‌സംബര്‍ഗില്‍ പൊതുഗതാഗതം സൗജന്യം
provision
Dec 12
ലക്‌സംബര്‍ഗ്: യൂറോപ്യന്‍ രാജ്യമായ ലക്‌സംബര്‍ഗില്‍ പൊതുഗതാഗതം സൗജന്യമാക്കി. പൊതുഗതാഗതം സൗജന്യമാക്കുന്ന ആദ്യ രാജ്യമാണ് ലക്‌സംബര്‍ഗ്. ട്രെയിന്‍, ബസ് എന്നിവയടക്കം മുഴുവന്‍ പൊതുഗതാഗത സംവിധാനങ്ങളും സൗജന്യമാക്കാനാണ് ഈ യൂറോപ്യന്‍ രാജ്യത്തിന്റെ തീരുമാനം. സാവിയര്‍ ബെറ്റല്‍ എന്ന ഡെമോക്രാറ്റിക് പാര്‍ട്ടി പ്രതിനിധിയാണ് രണ്ടാം തവണയും പ്രധാനമന്ത്രിയായി ചുമതലയേറ്റത്. തലസ്ഥാനമായ ലക്‌സംബര്‍ഗ് സിറ്റിയിലെ കടുത്ത ഗതാഗത തടസം ലഘൂകരിക്കാനാണ് പുതിയ പരിഷ്‌കരണം കൊണ്ടുവന്നത്. ഫ്രാന്‍സ്, ജര്‍മനി, ബെല്‍ജിയം എന്നീ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യമാണ് ലക്‌സംബര്‍ഗ്. രണ്ട് ലക്ഷത്തിലേറെ പേര്‍ ഓരോ ദിവസവും തൊഴില്‍ ആവശ്യാര്‍ത്ഥം അയല്‍ രാജ്യങ്ങളില്‍നിന്ന് ഇവിടെയെത്തുന്നതായാണ് കണക്ക്.


