മറിയാമ്മ ജോർജ്ജ് (77 ) വീട്ടുവേലക്കാരിയുടെ മഴുക്കൈ വച്ചുള്ള അടിയിൽ കൊല്ലപ്പെട്ടു
provision Dec 26
പത്തനംതിട്ട : കോയിപ്രം പോലീസ് സ്റ്റേഷൻ പരിധിയിൽ മുട്ടുമൺ – പുല്ലാട് വടക്കേ കവല റോഡിൽ മേലത്തേത്തിൽ മറിയാമ്മ ജോർജ്ജ് (77 ) കൊല്ലപ്പെട്ടു.
ഝാർഖണ്ഡ് സ്വദേശിയായ വീട്ടുവേലക്കാരിയുടെ ആക്രമണത്തിലാണ് മറിയാമ്മ കൊല്ലപ്പെട്ടത് ( മഴുക്കൈ വച്ചുള്ള അടിയിൽ ) . തിരുവല്ലായിലുള്ള ആശുപത്രിയിൽ പ്രേവേശിപ്പിച്ചു എങ്കിലും മരണം സംഭവിച്ചു.
കോയിപ്രം എസ് ഐ ശ്രീ കെ .സ് ഗോപകുമാറിന്റെ നേത്യത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ രാത്രിയോടെ അറസ്റ്റ് ചെയ്തു.
പി . എസ് ജോർജ്ജാണ് കൊല്ലപ്പെട്ട മറിയാമ്മയുടെ ഭർത്താവ് . Dr ജേക്കബ് ജോർജ്ജ് ( സി എം സി വെല്ലൂർ ,TN ) മകനും , ഗ്‌ളാഡിസ് ജോർജ്ജ് ( സ്പീച്ച് തെറാപ്പിസ്റ്റ് തിരുവല്ല) മകളുമാണ്.


