LOADING

Type to search

Obituaries USA NEWS

ഫ്ലോറിഡയിൽ വാഹനാപകടം: ഒരു കുടുംബത്തിലെ 3 പേർ മരണപ്പെട്ടു.

provision Sep 04

ഡാളസ്: സെപ്റ്റംബർ 3 ചൊവ്വാഴ്ച വൈകിട്ട് 6 മണിക്കുശേഷം ഫ്ലോറിഡ കോറൽ സ്പ്രിംഗ്സ് ദേശീയപാതയിൽ ഉണ്ടായ വാഹനാപകടത്തിൽ കോതമംഗലം സ്വദേശികളായ മൂന്നുപേർ മരണപ്പെട്ടു. കോതമംഗലം മാതിരപ്പള്ളി കാക്കത്തോട്ടത്തിൽ എം.എ. കോളേജ് റിട്ടയേർഡ് പ്രൊഫസർ എം.പി.മത്തായി( Zoology Dept. head) യുടെ മകൻ ബോബി മാത്യു (46), സഹധർമ്മിണി ഡോളി (42), മകൻ സ്റ്റീവ് (14) എന്നിവരാണു മരിച്ചത്. അപകടകാരണം വ്യക്തമല്ലയെങ്കിലും, ഇവർ സഞ്ചരിച്ചിരുന്ന കാർ ദേശീയപാതയിൽ വെച്ച് നിയന്ത്രണം വിട്ട് തടാകത്തിലേക്ക് മറിഞ്ഞാണു മരണം സംഭവിച്ചതെന്നു പോലീസ് വൃത്തങ്ങൾ അറിയിച്ചു.
ഫ്ലോറിഡ മയാമി ഹോളിവുഡ് സയോൺ അസംബ്ലീസ് ഓഫ് ഗോഡ് സഭാ വിശ്വാസികളായിരുന്നു കുടുംബം. ഡാളസ് ഹാർവെസ്റ്റ് ചർച്ച് ഓഫ് ഗോഡ് മുൻ ശുശ്രൂഷകൻ ഡോ. ജേക്കബ്ബ് ജോർജ്ജിന്റെ ഭാര്യാ സഹോദരനാണു മരണമടഞ്ഞ ബോബി.ദമ്പതികൾക്ക് മറ്റ് ഒരു മകൻ കൂടിയുണ്ട്. സംസ്കാരം പിന്നീട്.
സഹോദരങ്ങൾ: ബാബു ( ചിക്കാഗോ), ബീബ ജേക്കബ്ബ് ( ഡാളസ്).

വാർത്ത : സാം മാത്യു പൗവർ വിഷൻ യൂ സ് എ

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.