പാസ്റ്റർ ജേക്കബ് മാത്യു ഇമ്മാനുവൽ അസംബ്ലി ഓഫ് ഗോഡ് ഹ്യൂസ്റ്റൺ ചർച്ചിന്റേ സീനിയർ പാസ്റ്ററായി ചുമതലയേറ്റു
provision
Aug 06
ഹ്യൂസ്റ്റൺ: പാസ്റ്റർ ജേക്കബ് മാത്യു 2019 ഓഗസ്റ്റ് 4 ന് ഇമ്മാനുവൽ അസംബ്ലി ഓഫ് ഗോഡ് ഹ്യൂസ്റ്റൺ ചർച്ചിന്റേസീനിയർ പാസ്റ്ററായി ചുമതലയേറ്റു.വികാസ് കോളേജ് ഓഫ് ഫിസിയോതെറാപ്പിയിൽ നിന്ന് ഫിസിക്കൽതെറാപ്പിയിൽ സയൻസ് ബിരുദവും, ടെക്സാസിലെ വാക്സഹാച്ചിയിലെ സൗത്ത് വെസ്റ്റേൺ അസംബ്ലീസ് ഓഫ് ഗോഡ് യൂണിവേഴ്സിറ്റിയിൽനിന്ന് ബൈബിൾ ദൈവശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും നേടി. ഫിലാഡൽഫിയ ഫുൾ ഗോസ്പൽ അസംബ്ലിയിൽ യൂത്ത് & ഇംഗ്ലീഷ് പാസ്റ്ററായും, യൂക്കോൺ,ഒക്കലഹോമയിലെ ഷാരോൺ ഫെലോഷിപ്പ് ചർച്ചിൽ യൂത്ത് പാസ്റ്ററായും അദ്ദേഹം മുമ്പ് സേവനമനുഷ്ഠിച്ചു. സഹ്ധർമണി മിറിയം മാത്യു ഇവർക്കു ജോഷ്വ, മീഖാ, അബിഗയിൽ എന്നീ മൂന്ന് മക്കളുണ്ട്.
വാർത്ത: ഫിന്നി രാജു ഹ്യൂസ്റ്റൺ


