ന്യൂയോർക്ക് മൻഹാട്ടനിൽ വെടിവെയ്പ്പ്; ഒരു പോലീസ്കാരൻ കൊല്ലപ്പെട്ടു.
ന്യൂയോർക്ക് : ന്യൂയോർക്ക് മിഡ്‌ടൗൺ മാൻഹട്ടനിൽ രണ്ട് സിറ്റി പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പടെ മറ്റ് രണ്ട് പൗരൻമാർക്കും വെടിയേറ്റതായി റിപ്പോർട്ട്. അക്രമണത്തിൽ പരിക്കേറ്റ ഒരു പോലീസ് ഉദ്യോഗസ്ഥൻ മരണപ്പെട്ടതായി പ്രാഥമിക വിവരങ്ങൾ സ്ഥിരീകരിക്കുന്നു. സായുധ ധാരിയായി എത്തിയ പ്രതി കെട്ടിടത്തിലെ സെക്യൂരിറ്റി ഓഫീസർക്ക് നേരെ നിറയൊഴിക്കുകയും മറ്റ് ഇരകൾക്ക് നേരെ വെടി വെയ്ക്കുകയും ആയിരുന്നു. പ്രതി സ്വയം വെടിവച്ച് മരിച്ചതായി നിയമ നിർവ്വഹണ വൃത്തങ്ങൾ പറഞ്ഞു.
345 പാർക്ക് അവന്യൂവിൽ വൈകുന്നേരം 6:40 ന് ആണ് വെടിവയ്പ്പ് നടന്ന റിപ്പോർട്ടിന് പ്രതികരിച്ചത് എന്ന് പോലീസ് പറഞ്ഞു. പാർക്ക് അവന്യൂവിനും ലെക്സിംഗ്ടൺ അവന്യൂവിനും ഇടയിലുള്ള ഈസ്റ്റ് 52-ാം സ്ട്രീറ്റിന്റെ പരിസരം ഒഴിവാക്കാൻ ന്യൂയോർക്ക് പോലീസ് ഡിപ്പാർട്ട് മെൻ്റും മേയർ എറിക് ആഡംസും പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. അക്രമണം ഉണ്ടായ കെട്ടിടം ലോക്ക്ഡൗണിൽ ആക്കി ആളുകളെ ഒഴിപ്പിക്കുകയും പ്രദേശം തടയുകയും ചെയ്തുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രതിയെപ്പറ്റി കൂടുതൽ വിവരങ്ങൾ പോലീസ് നൽകിയിട്ടില്ലെങ്കിലും പ്രത്യേക ലക്ഷ്യം വെച്ചുള്ള അക്രമണം ആയിരുന്നു എന്ന് അനുമാനിക്കുന്നു. ന്യൂയോർക്ക് സ്റ്റേറ്റ് പോലീസും സ്വാറ്റ് ടീം അംഗങ്ങളും ഉൾപ്പെടെ വൻ പോലീസ് സാന്നിധ്യം സ്ഥലത്തുണ്ടായിരുന്നുവെന്ന് സിബിഎസ് ന്യൂസ് ന്യൂയോർക്കിലെ ജെന്നിഫർ ബിസ്‌റാം വിവരിച്ചു. കെട്ടിടത്തിൽ ജോലി ചെയ്യുന്നതായി പറഞ്ഞ ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ പറഞ്ഞു.
(റിപ്പോർട്ട് : സാം മാത്യു )


