LOADING

Type to search

Obituaries USA NEWS

നടന്നു പോയ മലയാളി വനിത ചിക്കാഗോയില്‍ കാറിടിച്ചു മരിച്ചു

provision Mar 12

ചിക്കാഗോ: റാന്നി ഐത്തല കോണമല ഏബ്രഹാം കെ,. മാത്യുവിന്റെ (റോയിമോന്‍) ഭാര്യ സുജ (61) ചിക്കാഗോയില്‍ വാഹന അപകടത്തില്‍ മരിച്ചു.
റാന്നി കണ്ണങ്കുഴയത്ത് കൂടുംബാംഗമാണ്. മക്കള്‍: ഷോണ്‍, ശീതള്‍. പുത്രിയുടെ വിവാഹം അടുത്ത മാസം 27-നു നടത്താന്‍ തീരുമാനിച്ചിരിക്കുകയായിരുന്നു.
ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ ചര്‍ച്ച് അംഗമാണ്.
ഞായറാഴ്ച വൈകിട്ട് 8.27-നു ഗ്രീന്‍ വുഡ് ഡ്രൈവില്‍ റോഡിലുടെ നടക്കുമ്പോള്‍ ഒരു വനിത ഓടിച്ച ഹോണ്ടാ കാര്‍ വന്നിടിക്കുകയായിരുന്നു. ഡ്രൈവര്‍ സ്ഥലത്തു തന്നെ നിന്നുവെന്നും മദ്യപിച്ചതായി സൂചനയില്ലെന്നും പോലീസ് അറിയിച്ചു. ആശുപത്രിയിലാക്കിയെങ്കിലും സുജ മരണപ്പെട്ടു.
സംസ്‌കാരം പിന്നീട്

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.