LOADING

Type to search

USA NEWS

ഡോ. ഡയാന ഏബ്രഹാം സിറ്റി കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

provision May 10

ഡാളസ്: ഡാളസ് പട്ടണത്തിനു സമീപ പ്രദേശമായ പാർക്കർ സിറ്റി കൗൺസിലിലേക്ക് മെയ് 4 നു നടന്ന തിരഞ്ഞെടുപ്പിൽ ഡോ. ഡയാന ഏബ്രഹാം തിരഞ്ഞെടുക്കപ്പെട്ടു. പാർക്കർ സിറ്റി കൗൺസിലിലേക്ക് തിരഞ്ഞെടുക്ക പ്പെടുന്ന ആദ്യ ഇൻഡ്യൻ അമേരിക്കൻ വ്യക്തിയാണു ഡയാന. അമേരിക്കൻ മലയാളി മാതാപിതാക്കളായ ജോർജ്ജ് മത്തായി CPA – ഐറീൻ ദമ്പതികൾക്ക് ജനിച്ച ഡയാന, ഒക്കലഹോമയിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. 1997-ൽ യൂണിവേഴ്സിറ്റി ഓഫ് സെൻട്രൽ ഒക്കലഹോമയിൽ നിന്നു മന:ശാസ്ത്രപഠനത്തിൽ ബിരുദമെടുത്തശേഷം 1999-ൽ സ്പ്രിംഗ് ഫീൽഡ് മിസൗറിയിൽ നിന്നും ഇതേ വിഷയത്തിൽ ബിരുദാനന്തര ബിരുദവും നേടി. തുടർന്ന് 2001-ൽ ക്ലിനിക്കൽ സൈക്കോളജി വിഭാഗത്തിൽ ന്യൂറോസൈക്കോളജിയിലും, മനോരോഗ ചികിത്സശാസ്ത്രത്തിലും (Psychopharmacology) ഡോക്ടറേറ്റ് കരസ്ഥമാക്കി. അമേരിക്കൻ ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റീസിൽ ഉദ്യോഗസ്ഥയായി വർത്തിച്ചുവരുമളവിൽ ഗവണ്മെന്റിന്റെ പ്രത്യേക നിയോഗപ്രകാരം ന്യൂഡൽഹിയിലെ യു. എസ്. നയതന്ത്ര കാര്യാലയത്തിൽ 4 വർഷം പ്രതിനിധിയായി സേവനം അനുഷ്ഠിച്ചു. ഭാരതത്തിലെ ദൗത്യനിർവ്വഹണത്തിനുശേഷം 2016-ൽ മടങ്ങിയെത്തി ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റീസ് ജോലിയിൽ തുടർന്നു. ഔദ്യോഗിക ജീവിതത്തോടൊപ്പം പാർക്കർ സിറ്റിയിലെ വിവിധ സാമൂഹിക പ്രവർത്തനങ്ങളിലും വ്യാപൃതയായിരുന്നു. സിറ്റി കൗൺസിലിലേക്ക് മത്സരിക്കുന്നതിനു മുൻപ് സിറ്റി ഹോം റൂൾ ചാർട്ടർ കമ്മീഷൻ (Home Rule Charter Commission) അംഗമായി സേവനം ചെയ്തു വരികയായിരുന്നു. ഡാളസ് ഐ. പി. സി. ഹെബ്രോൻ സഭയിൽ ആരാധിച്ചുവരുന്ന ഡോ. ഡയാന-ജോൺസൺ ഏബ്രഹാം മേലടത്ത് ദമ്പതികൾക്ക് ഗാബ്രിയേല, അനബെല്ല എന്ന രണ്ട് മക്കൾ ഉണ്ട്.

വാർത്ത: സാം മാത്യു, ഡാളസ്.

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.