LOADING

Type to search

Obituaries USA NEWS

ഡാളസില്‍ കയാക്കിംഗിനിടെ ബോട്ട് മറിഞ്ഞ് മലയാളി വിദ്യാര്‍ഥി മുങ്ങിമരിച്ചു; സംസ്‌കാരം ശനിയാഴ്ച കേരളത്തില്‍

provision Feb 25

ഡാളസ്: ലേക്ക് റേ ഹുബാര്‍ഡ് തടാകത്തില്‍ കൂട്ടുകാര്‍ക്കൊപ്പം കയാക്കിംഗ് നടത്തുന്നതിനിടെ ബോട്ട് മറിഞ്ഞ് മലയാളി വിദ്യാര്‍ഥി മരിച്ചു. യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് അറ്റ് ഡാളസില്‍ മാസ്റ്റേഴ്‌സ് ചെയ്തു കൊണ്ടിരുന്ന ലിന്റോ ഫിലിപ്പിനാണ് (23) ദാരുണ അപകടമുണ്ടായത്. ചെങ്ങന്നൂര്‍ പെണ്ണക്കര പുതുപറമ്പില്‍ പി.എം.ഫിലിപ്പ് (ദുബായ്) – സൂസന്‍ (നിരണം കാട്ടുനിലത്ത് കുടുംബാംഗം) ദമ്പതികളുടെ മകനാണ് ലിന്റോ. സഹോദരന്‍ ലിന്‍ജോ മാതാപിതാക്കള്‍ക്കൊപ്പം ദുബായില്‍ ജോലി ചെയ്യുന്നു.

ഫെബ്രുവരി 23 ശനിയാഴ്ച ഉച്ചകഴിഞ്ഞ് തടാകത്തില്‍ ബോട്ട് കയാക്കിംഗ് നടത്തുന്നതിനിടെ ശക്തമായ കാറ്റില്‍ ലിന്റോ ഉള്‍പ്പെടെ മൂന്നു പേരുടെ ബോട്ടുകള്‍ കീഴ്‌മേല്‍ മറിയുകയായിരുന്നു. തടാകത്തില്‍ മത്സ്യബന്ധനം നടത്തിയിരുന്നവര്‍ ഇവരെ ബോട്ടില്‍ രക്ഷപ്പെടുത്തി കരയില്‍ എത്തിച്ച ശേഷം പ്രാഥമിക ശുശ്രൂഷ നല്‍കി. ഉടന്‍ തന്നെ സ്ഥലത്തെത്തിയ രക്ഷാപ്രവര്‍ത്തകര്‍ ഇവരെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ലിന്റോയുടെ ജീവന്‍ രക്ഷിക്കാനായില്ല. മറ്റു രണ്ടു പേരെ പ്രഥാമിക ചികിത്സ നല്‍കി വിട്ടയച്ചു. ജനുവരി നാലിനാണ ് ഉന്നത വിദ്യാഭ്യാസത്തിനായി ലിന്റോ ഡാളസില്‍ എത്തിയത്. സ്‌കൂള്‍ വിദ്യാഭ്യാസം ദുബായില്‍ നടത്തിയ ലിന്റോ ചെന്നൈയിലാണ് എന്‍ജിനിയറിംഗ് പഠിച്ചത്.

പൊതുദര്‍ശനം ബുധനാഴ്ച വൈകുന്നേരം ഏഴു മതുല്‍ ഒമ്പതു വരെ ഡാളസ് സെഹിയോന്‍ മാര്‍ത്തോമ്മ ചര്‍ച്ചില്‍ ( 3760 14th St, Plano, TX 75074). മൃതദേഹം വ്യാഴാഴ്ച കേരളത്തിലേക്ക് കൊണ്ടുപോകും. സംസ്‌കാരം ശനിയാഴ്ച പെണ്ണകക്ര സെന്റ് തോമസ് മാര്‍ത്തോമ്മ ചര്‍ച്ചില്‍. ഇവര്‍ ദുബായ് മാര്‍ത്തോമ്മ ഇടവകാംഗങ്ങളാണ്.

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.