ചർച്ച് ഓഫ് ഗോഡ് കേരളാ റീജിയൻ കൺവൻഷൻ സ്റ്റേഡിയം ചർച്ച് ഓഫ് ഗോഡ് കേരളാ റീജിയന് സ്വന്തം.മറ്റാർക്കും അതിൽ അവകാശമില്ല.
ചർച്ച് ഓഫ് ഗോഡ് കേരളാ റീജിയൻ ദൈവദാസൻമാരുടെയും ദൈവമക്കളുടെയും ചിരകാല അഭിലാഷവുമായ കൺവൻഷൻ സ്റ്റേഡിയം കണ്ണീരിൽ കുതിർന്ന പ്രാർത്ഥനയുടെ ഫലമായി ഇന്ന് നമുക്ക് സ്വന്തമായിരിക്കുന്നു.കൺവൻഷൻ സ്റ്റേഡിയം ചർച്ച് ഓഫ് ഗോഡ് കേരളാ റീജിയന് സ്വന്തം.മറ്റാർക്കും അതിൽ അവകാശമില്ല.
ദൈവഹിതമായാൽ നമ്മുടെ കൺവൻഷൻ സ്റ്റേഡിയത്തിലേക്കുള്ള ഔദ്യോഗിക പ്രവേശനവും സമ്മേളനവും 2019 ജനുവരി 2 ബുധനാഴ്ച10am മുതൽ 1pm വരെ കൺവൻഷൻ സ്റ്റേഡിയത്തിൽ വച്ച് നടക്കും. പ്രസ്തുത സമ്മേളനം ദൈവസഭ ഓവർസീയർ റവ.ഡോ.കെ.സി.സണ്ണികുട്ടി ഉദ്ഘാടനം ചെയ്യും.വിവിധ സഭാനേതാക്കന്മാർ, സാംസ്കാരിക നായകന്മാർ, രാഷ്ട്രീയ നേതാക്കൾ, മാധ്യമ പ്രതിനിധികൾ എന്നിവർ സംബന്ധിക്കും.ഈ സമ്മേളനത്തിലേക്ക് ദൈവസഭയിലെ എല്ലാ ദൈവദാസൻമാരും ദൈവമക്കളും വന്ന് സംബന്ധിക്കുവാൻ അറിയിക്കുന്നു….
ദൈവസഭയ്ക്കുവേണ്ടി,
റവ.ഡോ.കെ.സി.സണ്ണിക്കുട്ടി
ഓവർസീയർ


