ഐ.പി.സി ഫാമിലി കോൺഫറൻസിൽ കുട്ടികൾക്കായി “ROAR ” വിബിഎസ്
provision
Jul 11
ഫ്ളോറിഡ: ജൂലൈ 25 മുതൽ 28 വരെ ഒർലാന്റോ ഡബിൾ ട്രീ ഹോട്ടൽ സമുച്ചയത്തിൽ വെച്ച് നടത്തപ്പെടുന്ന ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ കുടുംബ സംഗമത്തോടനുബദ്ധിച്ച് 17 മത് ഐപിസി ഫാമിലി കോൺഫറൻസിൽ ചിൽഡ്രൻസ് മിനിസ്ട്രിയുടെ നേത്യത്വത്തിൽ കുട്ടികൾക്കായി “ROAR ” എന്ന വിബിഎസ് തീം സെഷനുകൾ നടത്തുമെന്ന് കോർഡിനേറ്റർ ജിനോ സ്റ്റീഫൻ അറിയിച്ചു.
ജീവിതം വന്യമാണ്, ദൈവം നല്ലവനാണ്! എന്നതായ വിഷയത്തെ ആസ്പദമാക്കിയുള്ള ഓരോ സെഷനും ജൂലൈ 25 വ്യാഴാഴ്ച വൈകുന്നേരം മുതൽ 28 ഞായറാഴ്ച രാവിലെ വരെ മലയാളം പ്രധാന സെക്ഷനു അനുസൃതമായി നടക്കും. 5 മുതൽ 10 വയസ്സുവരെയുള്ള കുട്ടികൾക്ക് ഓരോ സെഷനിലും പങ്കെടുക്കാം. ഐപിസി ഫാമിലി കോൺഫറൻസ് വെബ്സൈറ്റ് വഴി മുൻകൂട്ടി രജിസ്ട്രേഷൻ ലഭ്യമാണ്. ശനിയാഴ്ച പകൽ “ഇഗ്നൈറ്റ് യുവർ ലൈറ്റ് കിഡ്സ്” എന്ന പ്രത്യേക വിനോദ പരിപാടികളും ഉണ്ടായിരിക്കുമെന്ന് ടീം കോർഡിനേറ്റർ അറിയിച്ചു.



