LOADING

Type to search

CHRISTIAN NEWS USA NEWS

ഐ.പി.സി കുടുംബ സംഗമത്തിന് ഒർലാന്റോയിൽ ഭക്തിനിർഭരമായ തുടക്കം

provision Jul 26

ഒർലാന്റോ : ഫ്ളോറിഡയിലെ ഒർലാന്റോ പട്ടണത്തിൽ നടത്തപ്പെടുന്ന പതിനേഴാമത് നോർത്ത് അമേരിക്കൻ ഐ.പി.സി കുടുംബ സംഗമത്തിന് ഭക്തി നിർഭരമായ ആരംഭം.

ഡബിൾ ട്രീ ഹിൽട്ടൻ ഹോട്ടൽ സമുച്ചയത്തിൽ 2019 ജൂലൈ 25 മുതൽ 28വരെ നടത്തപ്പെടുന്ന കോൺഫ്രൻസ് വ്യാഴാഴ്ച വൈകിട്ട് 7. 30 ന് നാഷണൽ ചെയർമാൻ റവ. ആന്റണി റോക്കി ഉത്ഘാടനം നിർവ്വഹിച്ചു. റീജിയൻ പ്രസിഡന്റ് റവ.ഡോ. ജോയി ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു. പാസ്റ്റർ ജോർജ് തോമസ് സങ്കീർത്തനം വായിച്ചു.

“ഇത് മടങ്ങി വരവിന്റെയും പുതുക്കത്തിന്റെറെയും സമയം” എന്ന കോൺഫ്രൻസ് ചിന്താവിഷയത്തെ ആസ്പദമാക്കി പാസ്റ്റർമാരായ ഇടിച്ചെറിയ നൈനാൻ, വി.ജെ തോമസ് എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. ലോക്കൽ കോർഡിനേറ്റർ ബ്രദർ റെജി വർഗീസ് സ്വാഗതം ആശംസിപ്പിച്ചു. പാസ്റ്റർമാരായ എബി.കെ. ബെൻ, മൈക്കിൾ ജോൺസൺ, ജോജി ജോസഫ്, കെ.വി. ജോസഫ്, തോമസ് സാമുവേൽ എന്നിവർ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി.

നാഷണൽ തലത്തിൽ തിരഞ്ഞെടുക്കപ്പെട്ട ഗായക സംഘത്തിനോടൊപ്പം ഡോ. ബ്ലെസ്സൻ മേമന ആത്മീയ ഗാന ശുശ്രൂഷകൾക്ക് നേതൃത്വം വഹിച്ചു.

തുടർന്നുള്ള ദിവസങ്ങളിൽ പാസ്റ്റർമാരായ ബാബു ചെറിയാൻ, സാജൻ ജോയി ബാംഗ്ലൂർ, ഡോ. ഇടിച്ചെറിയ നൈനാൻ, റവ. ജേക്കബ് മാത്യൂ, റവ. ഷിബു തോമസ്, റവ. സാബു വർഗീസ്, റവ. സാം ജോർജ്, റവ. ആരൻ ബർക്ക് തുടങ്ങിയവർ മുഖ്യ പ്രഭാഷണം നടത്തും. സഹോദരി സമ്മേളനത്തിൽ സിസ്റ്റർ സൂസൻ ജോൺ ദുബായ് പ്രഭാഷണം നടത്തും.

കുട്ടികൾക്ക് വേണ്ടി ചിൽഡ്രൻസ് മിനിസ്ടിയും യുവജനങ്ങൾക്ക് വേണ്ടിയും, സഹോദരിമാർക്ക് വേണ്ടിയും പ്രത്യേക മീറ്റിംഗുകളും ഉണ്ടായിരിക്കും. സിസ്റ്റർ ക്രിസ്റ്റൽ ജോൺസണിന്റെ നേതൃത്വത്തിലുള്ള വർഷിപ്പ് ടീം സോോദരി സമ്മേളനത്തിൽ ആരാധന നയിക്കും.

ചിൽഡ്രൻസ് മിനിസ്ട്രിയുടെ നേത്യത്വത്തിൽ കുട്ടികൾക്കായി “ROAR ” എന്ന വിബിഎസ് തീം സെഷനുകൾ നടത്തു. ജീവിതം വന്യമാണ്, ദൈവം നല്ലവനാണ്! എന്നതായ വിഷയത്തെ ആസ്പദമാക്കിയുള്ള ഓരോ സെഷനും ജൂലൈ 25 വ്യാഴാഴ്ച വൈകുന്നേരം മുതൽ 28 ഞായറാഴ്ച രാവിലെ വരെ മലയാളം പ്രധാന സെക്ഷനു അനുസൃതമായി നടക്കും. 5 മുതൽ 10 വയസ്സുവരെയുള്ള കുട്ടികൾക്ക് ഓരോ സെഷനിലും പങ്കെടുക്കാം.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിച്ചേർന്നിരിക്കുന്ന വിശ്വാസികൾ പങ്കെടുക്കുന്ന കുടുംബ സംഗമത്തിൽ വിവിധ പ്രായക്കാർക്കായി മലയാളത്തിലും ഇംഗ്ലീഷിലുമായി നിരവധി സെക്ഷനുകൾ ക്രമീകരിച്ചിട്ടുണ്ട്.

ശനിയാഴ്ച പകൽ ഇഗ്നൈറ്റ് യുവർ ലൈറ്റ് കിഡ്സ് എന്ന പ്രത്യേക വിനോദ പരിപാടികളും ഉണ്ടായിരിക്കുമെന്ന് ടീം ഡയറക്ടർ അറിയിച്ചു. കോൺഫ്രൻസിനോടനുബദ്ധിച്ച് ഐ.പി.സി ഗ്ലോബൽ മീഡിയ റീജിയൻ സമ്മേളനവും അവാർഡ് ദാനവും, കോട്ടയം തിയോളജിക്കൽ സെമിനാരി യോഗവും ഉണ്ടായിരിക്കും.

ദൈവ സ്നേഹത്തിന്റെയും സത്യ സുവിശേഷത്തിന്റെയും മകുടോദാഹരണമായി ദൈവജനത്തിന്റെ ഐക്യതയും സാഹോദര്യവും വിളിച്ചോതിക്കൊണ്ട് കഴിഞ്ഞ ഒന്നര പതിറ്റാണ്ടില ധികമായി നടന്നു വരുന്ന കോൺഫ്രൻസിന് ദേശീയ ഭാരവാഹികളായ പാസ്റ്റർ ആൻറണി റോക്കി (ചെയർമാൻ), ബ്രദർ സി.എം. ഏബ്രഹാം (സെക്രട്ടറി), ബ്രദർ ജോൺസൺ ഏബ്രഹാം (ട്രഷറാർ), ഫിൻലി വർഗീസ് (യൂത്ത് കോർഡി നേറ്റർ), സിസ്റ്റർ ജെസ്സി മാത്യൂ (ലേഡീസ് കോർഡിനേറ്റർ) എന്നിവർ നേതൃത്വം നൽകും.

നിബു വെള്ളവന്താനം (മീഡിയ കോർഡിനേറ്റർ)

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.