LOADING

Type to search

CHRISTIAN NEWS USA NEWS

ഐപിസി നോർത്ത് അമേരിക്കൻ സൗത്ത് ഈസ്റ്റ് റീജിയൻ: ത്രിദിന സമ്മേളനം ടെന്നസ്സിയിൽ

provision Apr 15
ഫ്ളോറിഡ :  ഐപിസി നോർത്ത് അമേരിക്കൻ  സൗത്ത് ഈസ്റ്റ് റീജിയൻ ത്രിദിന സമ്മേളനം ഏപ്രിൽ 19 വെള്ളി 20 ശനി, 21 ഞായർ തീയതികളിൽ ടെന്നസ്സി ചാറ്റനുഗ ന്യൂ ഹോപ് പ്രസ് ബിറ്റേറിയൻ ചർച്ചിൽ വെച്ച് നടത്തപ്പെടും. റീജിയൻ പ്രസിഡന്റ്‌ പാസ്റ്റർ ഡോ. ജോയി ഏബ്രഹാം ഉത്ഘാടനം നിർവ്വഹിക്കും. പാസ്റ്റർ ഷാജി ഡാനിയേൽ ഹൂസ്റ്റൺ, പാസ്റ്റർ മൈക്കിൾ ലിൻഡൻ എന്നിവർ മുഖ്യ പ്രഭാഷണം നടത്തും.
 
വിവിധ  വിഷയങ്ങളെ ആസ്പദമാക്കി ദൈവദാസന്മാർ  പ്രസംഗിക്കും.  നേതൃത്വ സെമിനാർ, ഉണർവ്വ് യോഗം, പ്രെയ്സ് ആൻറ് വർഷിപ്പ് , സംയുക്ത ആരാധന തുടങ്ങിയവ ഉണ്ടായിരിക്കും. പാസ്റ്റർ പോത്തൻ ചാക്കോ (വൈസ് പ്രസിഡന്റ്),പാസ്റ്റർ ബെൻ ജോൺ (സെക്രട്ടറി), ബ്രദർ രാജൻ ആര്യപ്പള്ളിൽ (ജോ. സെക്രട്ടറി), ബ്രദർ അലക്സാണ്ടർ ജോർജ്‌ (ട്രഷറാർ) തുടങ്ങിയവർ നേതൃത്വം നൽകും. ഫ്ളോറിഡ, ജോർജ്ജിയ, ടെന്നസി, സൗത്ത് കരോളിന,  തുടങ്ങിയ സംസ്ഥാനങ്ങളിലുള്ള ഐ.പി.സി സഭകളും ശുശ്രൂഷകന്മാരുമാണ് റീജിയനിലുള്ളത്.
 
വാർത്ത: നിബു വെള്ളവന്താനം

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.