എം.വി.ജോൺ നിത്യതയിൽ
provision
Dec 12
തിരുവല്ല: മഞ്ഞാടി, മഞ്ഞാടിയിൽ ഹൗസിൽ എം.വി.ജോൺ (79) ഡിസംബർ 11 ന് കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു. രോഗബാധിതനായി ചികിത്സയിലിരിക്കവേ പത്തനംതിട്ട സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ദീർഘ വർഷങ്ങൾ സൗദിയിലെ പ്രവാസ ജീവിതത്തിനു ശേഷം കേരളത്തിൽ മടങ്ങിയെത്തി വിശ്രമജീവിതം നയിക്കുകയായിരുന്നു. തിരുവല്ല മഞ്ഞാടി ശാരോൻ സഭാംഗമാണ് പരേതൻ. ചെങ്ങന്നൂർ കൊല്ലകടവ് സ്വദേശി കുഞ്ഞുകുഞ്ഞമ്മയാണ് സഹധർമ്മിണി.
ഭൗതിക സംസ്കാരം പിന്നീട്.
മക്കൾ: മിനി – കുര്യൻ (രാജു) വർഗ്ഗീസ് ( ട്രഷറാർ – ഐ.പി.സി.ഹെബ്രോൻ ഡാളസ്),
ജിനി,
സിനി – വിന്നി ഫിലിപ്പ് ( പബ്ലിസിറ്റി – പി .വൈ .സി .ഡി )


