LOADING

Type to search

USA NEWS

വ്യാജ യൂണിവേഴ്‌സിറ്റി; അമേരിക്കയില്‍ അറസ്റ്റിലായ 117 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കും കോണ്‍സുലര്‍ സൗകര്യം ലഭ്യമാക്കി

provision Feb 05

ന്യൂഡല്‍ഹി: അമേരിക്കയിലെ വ്യാജ യൂണിവേഴ്‌സിറ്റിയില്‍ അഡ്മിഷന്‍ നേടിയതിനെ തുടര്‍ന്ന് അറസ്റ്റിലായ 129 ഇന്ത്യന്‍ വിദ്യാര്‍ഥികളില്‍ 117 പേര്‍ക്കും കോണ്‍സുലര്‍ സൗകര്യം ലഭ്യമാക്കാന്‍ കഴിഞ്ഞതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അമേരിക്കയുടെ വിവധ ഭാഗങ്ങളിലുള്ള 36 ഡീറ്റെന്‍ഷന്‍ കേന്ദ്രങ്ങളിലായാണ് ഇവരെ പാര്‍പ്പിച്ചിരിക്കുന്നത്. ബാക്കിയുള്ള 12 പേര്‍ക്കു കൂടി കോണ്‍സുലര്‍ സൗകര്യം ലഭ്യമാക്കാന്‍ പരിശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നും, ഇവര്‍ക്ക് ആവശ്യമായ നിയമ സഹായം നല്‍കി വരികയാണെന്നും മന്ത്രാലയം അറിയിച്ചു.
അമേരിക്കന്‍ ഫെഡറല്‍ – ലോക്കല്‍ അധികൃതരുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ വിദ്യാര്‍തികള്‍ക്ക് മാന്യമായ പരിഗണന കിട്ടുന്നുവെന്ന് ഉറപ്പാക്കാന്‍ പരിശ്രമിക്കുന്നുണ്ടെന്നും, അമേരിക്കയിലെ ഇന്ത്യന്‍ സംഘടനകളുടെ സഹായം വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും മന്ത്രാലയത്തിന്റ പ്രസ്താവനയില്‍ പറയുന്നു.
അണ്ടര്‍ കവര്‍ ഏജന്റുമാര്‍ നടത്തി വന്ന വ്യജാ യൂണിവേഴ്‌സിറ്റിയില്‍ അഡ്മിഷനെടുത്ത 129 ഇന്ത്യക്കാരുള്‍പ്പെടെ 130 വിദേശ വിദ്യാര്‍ഥികളും സ്ഥാപനം വ്യാജമാണെന്നും, തങ്ങള്‍ വഴിവിട്ട കാര്യത്തിലാണ് ഇടപെട്ടിരിക്കുന്നതെന്നും അറിഞ്ഞു കൊണ്ട് അഡ്മിഷന്‍ നേടുകയായിരുന്നുവെന്ന് അമേരിക്കന്‍ അധികൃതര്‍ പറയുന്നു. സ്റ്റുഡന്റ് വിസയുടം മറവില്‍ അമേരിക്കയില്‍ തമാസിച്ച് ജോലി ചെയ്യുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് അവര്‍ കുറ്റപ്പെടുത്തുന്നു.

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.