LOADING

Type to search

Obituaries USA NEWS

വാഹനാപകടം കണക്ടിക്കട്ടിൽ മലയാളി വനിത മരിച്ചു

provision Jun 22

ന്യു യോർക്ക്: കണക്ടിക്കട്ടിൽ ഡാൻബറിയിൽ ശനിയാഴ്ച ഉണ്ടായ കാറപകടത്തിൽ മലയാളി സ്ത്രീ മരിച്ചു. ഭർത്താവ് ഗുരുതര നിലയിൽ ആശുപത്രിയിൽ

ലോംഗ് ഐലൻഡ് ഫ്രാൻക്ലിൻ സ്കയറിൽ താമസിക്കുന്ന എം.ടി.എ. സൂപ്പർവൈസർ ജോസ് മേലേതിലിന്റെ പത്നി സോഫി മേലേതിൽ ആണ് മരിച്ചത്. പുത്രി ഡോ. ലിന്ഡയുമൊത്ത് ഐ-95 ഹൈവേയിൽ പോകുമ്പോഴാണ് സംഭവം. ജോസ് ആണ് കാർ ഓടിച്ചിരുന്നത്. ഇടക്ക് മറ്റൊരു വാഹനം ഇവരുടെ വാഹനത്തെ വന്നിടിച്ചു.

ഇതേ തുടർന്ന് രണ്ട് വാഹനങ്ങളും സൈഡിലേക്ക് മാറ്റി. ജോസും പുത്രിയും പുറത്തിറങ്ങുകയും പോലീസിനെ വിളിക്കുകയും ചെയ്തു. പോലീസ് എത്തും മുൻപ് ഒരു എസ് .യു.വി. പാഞ്ഞു വന്ന് ഇവരുടെ വാഹനത്തിൽ ഇടിച്ചു. കാറിലുണ്ടായിരുന്ന സോഫി മരിച്ചു. വാഹനം വന്നിടിച്ച് ജോസിനും ഗുരുതരമായി പരുക്കേറ്റു.

എസ് .യു.വിയും പാടെ തകർന്നു.

ന്യു യോർക്ക് സിറ്റി ഹെൽത് ആൻഡ് ഹോസ്പിറ്റൽസ് കോര്പറേഷനിൽ നിന്ന് സോഫി അടുത്തയിടക്ക് റിട്ടയർ ചെയ്തിരുന്നു. കോട്ടയത്ത് നിന്ന് അഞ്ചലിലേക്ക് താമസം മാറ്റിയ മുല്ലശേരി കുടുംബത്തിലെ അംഗമാണ്. ജോസ് അടൂർ പറക്കോട് മേലേതിൽ കുടുംബാംഗം .
സഹോദരൻ ഷാജി മേലേതിൽ (ന്യു യോർക്ക്)

Tags:

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.