LOADING

Type to search

MIDDLE EAST NEWS OBITUARIES

യാത്രാമധ്യേ ജോമി (31)ദുബൈയിൽ മരിച്ചു; ഭാര്യ അറിഞ്ഞത് പിറ്റേന്ന്

provision Dec 08

റിയാദ്​: സൗദിയിലേക്കുള്ള യാത്രമധ്യേ ദുബൈയിൽ ക്വാറൻറീനിലായിരുന്ന മലയാളി ഹൃദയാഘാതം മൂലം മരിച്ചു. പുതിയ നഴ്​സ്​ വിസയിൽ സൗദിയിലേക്ക്​ പുറപ്പെട്ട ഭാര്യ ഇക്കാര്യമറിയാതെ റിയാദിലെത്തി.

ആലപ്പുഴ മാന്നാർ സ്വദേശി കൊട്ടുവിളയിൽ ശ്രീ യോഹന്നാൻ ജോസഫിന്റെയും ശ്രീമതി മോളിക്കുട്ടി യോഹന്നാന്റെയും മകൻ ശ്രീ ജോമിയാണ് (31 വയസ്സ്) ഡിസംബർ 7 തിങ്കളാഴ്​ച രാത്രിയിൽ ദുബൈയിലെ ആശുപത്രിയിൽ മരിച്ചത്​.

ഒരു റിക്രൂട്ടിങ്​ കമ്പനിയുടെ നഴ്​സ്​ വിസയിൽ ഞായറാഴ്​ച റിയാദിലെത്തിയ​ ഭാര്യ അനുഷ വർഗീസ്​ ഭർത്താവി​ന്റെ മരണമറിഞ്ഞത് ഡിസംബർ – 8 ചൊവ്വാഴ്​ചയാണ്​​​. സൗദിയിൽ പ്രവേശിക്കുന്നതിന്​ മുമ്പ്​ 14 -ദിവസം ക്വാറൻറീൻ എന്ന നിബന്ധന പാലിക്കാൻ ഈ മാസം രണ്ടിനാണ്​​​ ശ്രീ ജോമി ദുബൈയിലെത്തിയത്​. ആരോഗ്യപ്രവർത്തക എന്ന നിലയിൽ ആ തടസ്സമില്ലാത്തതിനാൽ ദിവസങ്ങൾക്ക്​ ശേഷം അനുഷയും സൗദിയിലേക്ക്​ വിമാനം കയറി. ​

റിയാദിന്​ സമീപം അൽഖർജിൽ ദീർഘകാലമായി ജോലി ചെയ്യുന്ന ജോമി കോവിഡ്​ വ്യാപനത്തിന്​ തൊട്ടുമുമ്പാണ്​ അവധിക്ക്​ നാട്ടിൽ പോയത്​. ജനുവരിയിൽ അനുഷ വർഗീസിനെ വിവാഹം കഴിച്ചു. ഇതിനിടയിൽ കോവിഡ്​ വന്നതോടെ സൗദിയിലേക്കുള്ള തിരിച്ചുവരവ്​ മുടങ്ങി. അബ്​ദൽ റിക്രൂട്ട്​മെൻറ്​ കമ്പനിയുടെ കീഴിൽ അനുഷക്ക്​ റിയാദിലേക്കുള്ള വിസ ശരിയായതോടെ ഒരുമിച്ച്​ കഴിയാമല്ലോ എന്ന സന്തോഷത്തിലാണ്​ ജോമി സൗദിയിലേക്ക്​ തിരിച്ചുവരാൻഒരുങ്ങിയത്​.14 ദിവസം എന്ന കടമ്പയുള്ളതിനാൽ ജോമി നേരത്തെ പുറപ്പെട്ടു.

ദുബൈയിലുള്ള സഹോദരൻ നിഥി​ന്റെ കൂടെ കഴിയുന്നതിനിടെയാണ്​ നെഞ്ചുവേദനയുണ്ടായത്​. ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റിക്രൂട്ട്​ ചെയ്യപ്പെട്ട മറ്റ്​ നഴ്​ സുമാരോടൊപ്പമാണ്​ അനുഷ സൗദി എയർലൈൻസിൽ ഞായറാഴ്​ച​ റിയാദിലെത്തിയത്​. തിങ്കളാഴ്ച്ച റിയാദ്​ കെയർ ആശുപത്രിയിലെത്തി ജോലിയിൽ ചേരാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുകയും ചെയ്​തു. എന്നാൽ ഭർത്താവ്​ ആശുപത്രിയിലായതോ മരിച്ചതോ ഒന്നും അനുഷ അറിഞ്ഞില്ല.

റിയാദിലുള്ള മലയാളി നഴ്​സ് ആനി സാമുവൽ വഴി സാവകാശം അനുഷയെ വിവരം അറിയിക്കുകയായിരുന്നു. സാമൂഹിക പ്രവർത്തകർ കമ്പനി മാനേജുമെൻറുമായി ബന്ധപ്പെട്ട്​ അനുഷയെ നാട്ടിലെത്തിക്കാനുള്ള ശ്രമം നടത്തുകയാണ്​. ജോമിയുടെ മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങൾ തുടരുന്നു.

 

Tags:

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.