LOADING

Type to search

KERALA NEWS

മാർ അപ്രേം മെത്രാപ്പോലീത്ത കാലം ചെയ്തു ,സംസ്‌കാരം വ്യാഴാഴ്ച മാര്‍ത്തമറിയം വലിയ പള്ളിയില്‍

provision Jul 07

തൃശൂർ, ഇന്ത്യ — അഞ്ച് പതിറ്റാണ്ടുകളായി ഇന്ത്യയിലെ അസീറിയൻ ചർച്ച് ഓഫ് ദി ഈസ്റ്റിനെ നയിച്ചിരുന്ന മാർ അപ്രേം മെത്രാപ്പോലീത്ത, വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ജൂലൈ 7 ന് കേരളത്തിലെ തൃശൂരിൽ വച്ച് കാലം ചെയ്തു . 85 വയസ്സായിരുന്നു.

നര്‍മ്മബോധത്തിന്റെയും മനുഷ്യസ്നേഹത്തിന്റെയും ആള്‍രൂപമായിരുന്ന അപ്രേം തൃശൂരിന്റെ സാംസ്‌കാരിക രംഗത്ത് നിറസാന്നിധ്യമായിരുന്നു. എഴുപതിലേറേ പുസ്തകങ്ങളുടെ കര്‍ത്താവായ അദ്ദേഹത്തിന് സിത്താറിലും പ്രാവീണ്യമുണ്ടായിരുന്നു. സഭകള്‍ തമ്മിലുള്ള തര്‍ക്കം സമവായത്തിലെത്തിച്ചതാണ് മാര്‍ അപ്രേമിന്റെ വലിയ സംഭാവന. ശത്രുതാഭാവത്തിലായിരുന്ന കത്തോലിക്കാ സഭയുമായി പൗരസ്ത്യ സഭയെ അടുപ്പിച്ചതും അപ്രേമിന്റെ ക്ഷമയോടെയുള്ള പ്രവര്‍ത്തനമായിരുന്നു. പരസ്പരം സ്നേഹിക്കുക സഹകരിക്കുക എന്നതായിരുന്നു അദ്ദേഹം എപ്പോഴും പറഞ്ഞുകൊണ്ടിരുന്നത്.

1940 ജൂൺ 13 ന് ബ്രിട്ടീഷ് ഇന്ത്യയുടെ കീഴിലുള്ള കൊച്ചി രാജ്യത്തായിരുന്ന തൃശ്ശൂരിലാണ് ജോർജ് മൂക്കൻ എന്ന പേരിൽ മെത്രാപ്പോലീത്ത ജനിച്ചത്.തൃശ്ശൂരിലെ മൂക്കന്‍ തറവാട്ടില്‍ ദേവസ്സിയുടെയും കൊച്ചു മറിയത്തിന്റെയും നാലാമത്തെ മകനായി 1940 ജൂണ്‍ 13-ന് ജനനം. ജോര്‍ജ്ജ് ഡേവിസ് മൂക്കന്‍ എന്നായിരുന്നു ആദ്യനാമം. തൃശ്ശൂര്‍ സി എം എസ് എല്‍ പി സ്‌കൂളിലും കാല്‍ഡിയന്‍ സിറിയന്‍ സ്‌കൂളിലുമായി വിദ്യാഭ്യാസം. ഉയര്‍ന്ന മാര്‍ക്കോടെ സ്‌കൂള്‍ പരീക്ഷ പാസായി സെന്റ് തോമസ് കോളേജില്‍ ഇന്റര്‍മീഡിയറ്റിനു ചേര്‍ന്നു.ജബൽപൂരിലെ ലിയോനാർഡ് തിയോളജിക്കൽ കോളേജിൽ ദൈവശാസ്ത്രം പഠിച്ചു. 1961 ജൂൺ 25-ന് അദ്ദേഹം ഡീക്കനായും 1965 ജൂൺ 13-ന് പുരോഹിതനായും സ്ഥാനമേറ്റു.

ഇന്ത്യ, ഇംഗ്ലണ്ട്, അമേരിക്ക എന്നിവിടങ്ങളിൽ വിദ്യാഭ്യാസം നേടിയ മാർ അപ്രേം സഭാ ചരിത്രത്തിൽ വൈദഗ്ദ്ധ്യം നേടി. ബാംഗ്ലൂരിലെ യുണൈറ്റഡ് തിയോളജിക്കൽ കോളേജിൽ നിന്നും ന്യൂയോർക്കിലെ യൂണിയൻ തിയോളജിക്കൽ സെമിനാരിയിൽ നിന്നും അദ്ദേഹം സഭാ ചരിത്രത്തിൽ ബിരുദാനന്തര ബിരുദം നേടി.

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.