LOADING

Type to search

Obituaries

മറിയാമ്മ ആൻഡ്രൂസിന്റെ പൊതുദർശനം ഫെബ്രുവരി 3 ന്  വെള്ളിയാഴ്ച  സംസ്‌ക്കാരം ഫെബ്രുവരി 4 ന് അറ്റ്ലാന്റയിൽ

provision Feb 01

 

ജോർജ്ജിയ: അറ്റ്ലാന്റ ചർച്ച് ഓഫ് ഗോഡ് സഭാ ശുശ്രൂഷകനും, വടക്കേ അമേരിക്കയിലെ ചർച്ച് ഓഫ് ഗോഡ് സീനിയർ സഭാ ശുശ്രൂഷകനുമായ പാസ്റ്റർ സി. വി. ആൻഡ്രൂസിന്റെ സഹധർമ്മിണി മറിയാമ്മ ആൻഡ്രൂസ് (70) നിത്യതയിൽ ചേർക്കപ്പെട്ടു. ജനുവരി 27 വെള്ളിയാഴ്ച പ്രാദേശിക സമയം 1 മണിക്ക് ആയിരുന്നു അന്ത്യം. ചില നാളുകളായി ശാരീരിക സൗഖ്യമില്ലാതെ ചികിത്സയിലിരിക്കവേ ഹൃദയാഘാതം മൂലമാണു മരണം.  കോട്ടയം തിരുവാർപ്പ് സ്വദേശിയായ കർതൃദാസി, 1973-ൽ വിവാഹിതയായി.  അമേരിക്കയിൽ കുടിയേറി പാർക്കുന്നതിനു മുൻപ് ഭർത്താവ് പാസ്റ്റർ സി. വി. ആൻഡ്രൂസിനൊപ്പം കീക്കൊഴൂർ, ദുർഗ്ഗാപൂർ, നാഗ്പൂർ, ഭോപ്പാൽ, മുബൈ, ന്യൂഡൽഹി എന്നിവിടങ്ങളിൽ സുവിശേഷവേലയിലായിരുന്നു. അമേരിക്കയിൽ ഫ്ലോറിഡയിലും, അറ്റ്ലാന്റയിലും കുടുംബമായി സഭാ ശുശ്രൂഷയിൽ ആയിരുന്നു.   ഭൗതിക ശരീരം ഫെബ്രുവരി 3 വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് പ്രെയിസ് കമ്മ്യൂണിറ്റി ചർച്ചിൽ പൊതുദർശനത്തിനു വെയ്ക്കുകയും, തുടർന്ന് അനുസ്മരണ ശുശ്രൂഷയും നടക്കും.

 

ഭൗതിക സംസ്കാര ശുശ്രൂഷ ഫെബ്രുവരി  4 ശനിയാഴ്ച രാവിലെ 9 മണിക്കു പ്രയ്സ് കമ്മ്യൂണിറ്റി ചർച്ചിൽ (Praise Community Church, 329 Grayson Hwy, Lawrenceville, GA 30046) വെച്ച് നടക്കും. തുടർന്ന് സ്നെൽവിൽ ഇറ്റേണൽ ഹിൽസ് ഫ്യൂണറൽ ഹോമിൽ (3594 Stone Mountain Hwy, Snellville, GA 30039) ഭൗതിക ശരീരം സംസ്കരിക്കും.

 

മക്കൾ: ബ്ലസൺ, ബെന്നി

 

മരുമക്കൾ : ജോയ്സ്, കവിത.  പരേതയ്ക്ക് അഞ്ച് കൊച്ചുമക്കൾ ഉണ്ട്.

 

സംസ്‌ക്കാര ശ്രുശൂഷയുടെ തത്സമയ സംപ്രേഷണം പ്രൊവിഷൻ ടി വിയിൽ  www.provisiontv.in

https://youtube.com/live/iEapdOqlr0Q

https://youtube.com/live/5WwR1CfFVK8

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.