LOADING

Type to search

LATEST NEWS Obituaries

പ്രശസ്ത ഗായിക ഏലിയാമ്മ രാജു(67) നിര്യാതയായി

provision Dec 03

കോട്ടയം: പ്രശസ്ത ക്രൈസ്തവ ഗായകൻ പരേതനായ ഇവാ.മാവേലിക്കര രാജുവിൻ്റെ സഹധർമ്മിണി ഗായിക ഏലിയാമ്മ രാജുു( 67) നിര്യാതയായി. ഭർത്താവിനോടൊപ്പം ആത്മീയ വേദികളിൽ സജീവ സാന്നിദ്ധ്യമായിരുന്ന ഏലിയാമ്മ രാജുവിൻ്റെ ഗാനങ്ങൾ അനേകരെ ക്രിസ്തുവിങ്കലേയ്ക്ക് ആനയിച്ചു. തിരുവനന്തപുരം സ്വാതി തിരുന്നാൽ കോളേജിൽ നിന്നും സംഗീത പഠനം പൂർത്തിയായ ശേഷം പൂർണ്ണ സമയം സുവിശേഷ വേദികളിൽ സജീവമായിരുന്നു.1988-ൽ സ്ഥാപിച്ച സ്പിരിയൽ വോയ്സിലുടെ ലോകമെമ്പാടും സംഗീത ശുശ്രൂഷ നിവഹിച്ചു. ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡിൻ്റെ സംഗീത വിഭാഗമായ ക്രൈസ്റ്റ് ഫോർ ഇന്ത്യാ സിംഗേഴ്സിലൂടെയാണ്  സംഗീത ശുശ്രൂഷയിലേയ്ക്ക് പ്രവേശിക്കുന്നത്.

വരിക മനമെ സ്തുതിക്ക, നാവു കൊണ്ട് പാപം ചെയ്യാതിരിപ്പാൻ, നദിപോൽ സമാധാനം, ആശകൾ തൻ ചിറകുകളിൽ, എൻ്റെ ബലമായ കർത്തൻ….  തുടങ്ങി ഗാനങ്ങൾ പ്രസിദ്ധമാണ്. കൺവൻഷൻ സ്റ്റേജുകളിൽ ഇവാ. മാവേലിക്കര രാജുവിൻ്റെയും സഹധർമ്മിണിയുടെയും സംഗീത ശുശ്രൂഷകൾ അനേകരെ ആകർഷിച്ചിരുന്നു.

ജോർജ് മത്തായി സി പി എ എഴുതിയ ‘മനസ്സേ വ്യാകുല മരുതെ’ എന്ന ഗാനത്തിലൂടെ ക്രൈസ്തവ ലോകത്തിനു പ്രിയങ്കരായ മാവേലിക്കര രാജുവും ഏലിയാമ്മ രാജുവും മറ്റനേകം ഗാനങ്ങൾ ക്രൈസ്തവ കൈരളിയ്ക്കു നല്കി.

മക്കൾ: അജി ജയ്സൺ (മ്യൂസിഷ്യൻ ), ടെസ്ലി ഷൈൻ, നിസ്സി വൈറ്റസ്, ഹെപ്സി ജയ്സൺ. മരുമക്കൾ: പാസ്റ്റർ ഷൈൻ (ഐപിസി മുണ്ടക്കയം), വൈറ്റസ്, അനീഷ അജി, ബ്ലസ്സൻ

Tags:

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.