LOADING

Type to search

LATEST NEWS WORLD NEWS

കോവിഡ് 19:- ഇറ്റലിയില്‍ കഴിഞ്ഞ മാസം മാത്രം മരണമടഞ്ഞത് 43 വൈദികരും,ഒരു ബിഷപ്പും

provision Dec 01

റോം: കോവിഡ് 19 രോഗബാധ വ്യാപനത്തിന്റെ രണ്ടാംഘട്ടത്തില്‍ നവംബറിൽ മാത്രം മരണമടഞ്ഞത് നാൽപ്പത്തിമൂന്ന് ഇറ്റാലിയൻ വൈദികര്‍. ഫെബ്രുവരിയിൽ മഹാമാരി ആരംഭിച്ചതു മുതൽ 167 വൈദികര്‍ക്ക് കോവിഡ് 19 -മൂലം ജീവൻ നഷ്ടപ്പെട്ടതായി ഇറ്റാലിയൻ മെത്രാന്‍ സമിതിയുടെ പത്രമായ ‘അവനീര്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇക്കഴിഞ്ഞ നവംബറിൽ ഒരു ഇറ്റാലിയൻ ബിഷപ്പും കോവിഡ് ബാധയെ തുടര്‍ന്നു മരണമടഞ്ഞു. നവംബർ 23 – ന് മിലാനിലെ വിരമിച്ച ഓക്സിലറി ബിഷപ്പ് മാർക്കോ വിർജിലിയോ ഫെരാരിയാണ് (87) അന്തരിച്ചത്.

ഒക്ടോബർ ആരംഭത്തില്‍ കാസെർട്ട രൂപതയിലെ ബിഷപ്പ് ജിയോവന്നി ഡി അലൈസ് കൊറോണ ബാധിച്ച് മരിച്ചിരിന്നു. ഇറ്റാലിയൻ ബിഷപ്പ്സ് കോൺഫറൻസിന്റെ പ്രസിഡന്റ് കർദ്ദിനാൾ ഗ്വാൾട്ടീറോ ബാസെറ്റി ഈ മാസം ആദ്യം കോവിഡ് 19 –  രോഗബാധിതനായിരുന്നു. അദ്ദേഹം സുഖം പ്രാപിച്ചു വരികയാണ്. ഇറ്റലിയില്‍ വൈറസിന്റെ രണ്ടാം തരംഗം നേരിടുകയാണ്. 7,95,000 ത്തിലധികം പോസിറ്റീവ് കേസുകളുണ്ടെന്ന് ഇറ്റാലിയൻ ആരോഗ്യ മന്ത്രാലയം ഇതിനോടകം അറിയിച്ചിട്ടുണ്ട്. ഫെബ്രുവരി മുതൽ രാജ്യത്ത് 55,000 പേർ വൈറസ് ബാധയെ തുടര്‍ന്നു മരണമടഞ്ഞിട്ടുണ്ട്.

Tags:

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.