
കാനഡയില്‍ കാര്‍ അപകടം: കോട്ടയം സ്വദേശിയായ വിദ്യാര്‍ഥി മരിച്ചു
provision Jan 07
കോട്ടയം: കാനഡയിലുണ്ടായ കാറപകടത്തില്‍ മലയാളി വിദ്യാര്‍ഥി മരിച്ചു. കോട്ടയം കുര്യനാട് സ്വദേശി പൂവത്തിനാല്‍ സെബാസ്റ്റ്യന്റെ മകന് ഡെന്നീസ് (20) ആണ് മരിച്ചത്. കാനഡയിലെ സമയം ഉച്ചയ്ക്ക് ഒരുമണിയോടെയാണ് അപകടം. പഠനത്തിനൊപ്പം ഡെന്നീസ് പാര്‍ട് ടൈം ജോലിയും ചെയ്തിരുന്നു. കാറോടിച്ച് ജോലിക്ക് പോകുന്നതിനിടയില്‍ സിഗ്നല്‍ ക്രോസ് ചെയ്യുമ്പോള്‍ മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ് അപകടം.
ഡെന്നീസ് സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചെന്നാണ് ബന്ധുക്കള്‍ക്കു ലഭിക്കുന്ന വിവരം. ഡിസംബറില്‍ നാട്ടില്‍ വരാനിരുന്നതാണ്. എന്നാല്‍ കോവിഡ് പ്രതിസന്ധിമൂലം യാത്ര മുടങ്ങുകയായിരുന്നു.
മൃതദേഹം നാട്ടിലെത്തിക്കുന്നതിന് ശ്രമം തുടങ്ങിയിട്ടുണ്ട്. ദുബായില്‍ നഴ്സായ മിനിമോള്‍ ജോസഫ് ആണ് ഡെന്നീസിന്റെ മാതാവ്. സഹോദരി: ഡോണ എലിസബത്ത് (പുണെ).