ഐ.പി.സി. സെൻ്റർ പാസ്റ്റർ. സജി പാപ്പച്ചൻ വാഹന അപകടത്തിൽ മരണപ്പെട്ടു
provision Aug 29

ചെന്നൈ: ഐ.പി.സി. തമിഴുനാട് സ്റ്റേറ്റിലെ സെൻറർ ശുശ്രൂഷകൻ പത്തനംതിട്ട സ്വദേശിയായ പാസ്റ്റർ. സജി പാപ്പച്ചൻ കാർ ആക്സിഡൻറിൽ മരിച്ചു. കേരളത്തിൽ നിന്ന് ചെന്നെയിലേക്കുള്ള യാത്രക്കിടയിൽ മധുരയിൽ ഐ.പി.സി. ഹെഡ്ക്വാർട്ടേഴ്സിൽ നിന്ന് 20 മിനിറ്റ് ദൂരത്തിൽ തിരുമംഗലത്താണ് അപകടം നടന്നത്.
രാത്രി ഒരു മണിയോടെ ഇവർ സഞ്ചരിച്ചിരുന്ന കാർ റോഡ് സൈഡിലെ മരത്തിലിടിച്ചാണ് അപകടമുണ്ടായതെന്നറിയുന്നു.വാഹനത്തിൽ പാസ്റ്റർ സജിയോടൊപ്പമുണ്ടായിരുന്ന പാസ്റ്റർ ലിബിനും ഭാര്യയും മധുര ഗവ. ഹോസ്പിറ്റലിൽപ്രേവേശിപ്പിച്ചിരിക്കയാണ്.