LOADING

Type to search

MIDDLE EAST NEWS OBITUARIES

ആല്‍ബിന്‍ വര്‍ഗീസ് (22) ഒമാനില്‍ വാഹനാപകടത്തില്‍ മരണപ്പെട്ടു.

provision Jan 11
മസ്കത്ത് : ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു ചങ്ങനാശേരി മാമ്മൂട് പാലമറ്റം കാഞ്ഞിരത്തുംമൂട്ടില്‍ വര്‍ഗീസ് – റെജിമോള്‍ ദമ്പതികളുടെ മകന്‍ ആല്‍ബിന്‍ വര്‍ഗീസ് (22) ആണ് മരിച്ചത്. സുഹൈല്‍ ബവാന്‍ കമ്പനിയിൽ സീനിയര്‍ ഓഡിറ്ററായ വര്‍ഗീസിന്‍റെയും റോയല്‍ ആശുപത്രിയിലെ സ്റ്റാഫ് നഴ്സായ റെജിമോളുടെയും മകനാണ്.
 മസ്കറ്റില്‍ നിന്നും 95 കിലോമീറ്റര്‍ അകലെ സുമയിലില്‍ ഞായറാഴ്ച ഉച്ചക്ക് ഒന്നരയോടെയായിരുന്നു അപകടം .  മഹാരാഷ്ട്ര സ്വദേശി ദേവാന്‍ശും അപകടത്തില്‍ മരിച്ചു.
കാര്‍ ഡിവൈഡറില്‍ ഇടിച്ച്‌ നിയന്ത്രണം വിട്ട് റോഡരികിലെ കുഴിയിലേക്ക് മറിയുകയായിരുന്നു . ഒപ്പമുണ്ടായിരുന്ന തലശേരി സ്വദേശി മുഹമ്മദ് സുനൂന്‍, ആലപ്പുഴ സ്വദേശി ഹരികൃഷ്ണന്‍ എന്നിവരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മസ്കറ്റ് ഇന്ത്യന്‍ സ്കൂളിലെ പൂര്‍വ വിദ്യാര്‍ഥി സുഹൃത്തുക്കളുമായി വിനോദ സഞ്ചാര കേന്ദ്രമായ ജബല്‍ഷംസില്‍ പോയി മടങ്ങവെയാണ് അപകടം.
Tags:

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.