സിസിലി ജോസഫ് പെരുമ്പ്രാൽ (ചങ്ങനാശേരി) നിര്യതയായി
ടാമ്പ : ജോസഫ് പെരുമ്പ്രാലിന്റെ ഭാര്യ സിസിലി ജോസഫ് കെയ്‌റോയിൽ (ഈജിപ്ത്) നിര്യാതയായി. ടാമ്പ സെന്റ് ജോസഫ് സീറോ മലബാർ ഇടവകയിൽനിന്നുള്ള തീര്ത്ഥാടക സംഘത്തിനൊപ്പം നടത്തിയ വിശുദ്ധ നാട് സന്ദർശനത്തിനിടെയായിരുന്നു വിയോഗം. ഇസ്രായേൽ സന്ദർശിച്ചശേഷം ഈജിപ്റ്റിന്റെ തലസ്ഥാനമായ കെയ്‌റോയിൽ ഞായറാഴ്ച (Nov-10) വൈകുന്നേരം എത്തിയ സംഘം അത്താഴത്തിനു ശേഷം ഹോട്ടൽ മുറിയിൽ വിശ്രമിക്കുകയായിരുന്നു. അത്താഴത്തിനു ശേഷം ടാമ്പായിലുള്ള മകളോട് ഫോണിൽ സംസാരിച്ചതിനുശേഷം ശ്വാസതടസം അനുഭവപെട്ടു തുടർന്ന് ആംബുലൻസിൽ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല എന്നാണ് അറിയാൻ അകഴിഞ്ഞത്. അമേരിക്കൻ കോൺസുലേറ്റ് Nov 11-ന് വെറ്ററൻസ്‌ഡേ അവധിയായതിനാൽ ബന്ധപ്പെട്ട പ്രമാണങ്ങൾ Nov-12ന് ചൊവ്വാഴ്ചയേ ലഭിക്കുകയുള്ളൂ, മൃതദേഹം ഫ്ളോറിഡയിലേക്ക് കൊണ്ടു വരാനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുകയാണ്. മക്കൾ: തോമസ് ജോസഫ്, ഡോ. ഇവാഞ്ചലിൻ ജോസഫ്. മരുമകൻ: ഡോ. മാത്യു ഹിലിഗസ്സ്. സംസ്ക്കാരം പിന്നീട്.


