LOADING

Type to search

Obituaries WORLD NEWS

സജു സാമുവേൽ (29) നാസിക്കിൽ കൊള്ള സംഘത്തിന്റെ വെടിയേറ്റ് മരിച്ചു

provision Jun 14

മുംബൈ: നാസിക്കിലെ മുത്തൂറ്റ് ഫിനാന്‍സ് ശാഖയിലെ മലയാളി ജീവനക്കാരന്‍ കവര്‍ച്ചക്കാരുടെ വെടിയേറ്റു മരിച്ചു.

മുംബൈ. ഐ പി സി മാവേലിക്കര അറുന്നൂറ്റിമംഗലം സഭാംഗം മുറിവായ്ക്കര ബ്ലസ് ഭവനത്തിൽ സജു സാമുവേൽ (29) നാസിക്കിൽ കൊള്ള സംഘത്തിന്റെ വെടിയേറ്റ് മരിച്ചു. ഇന്ന് രാവിലെ 11- ന് നാസിക്കിലെ മുത്തൂറ്റ് ഫിനാൻസ് ശാഖ കൊള്ളയടിക്കാനെത്തിയ സംഘത്തിന്റെ വെടിയേറ്റ് മരിച്ചത്. ബ്രദർ സജു സാമുവേൽ അക്രമികളുടെ വെടിയേറ്റ് കൊല്ലപ്പെട്ടു

മറ്റൊരു മലയാളിക്കു ഗുരുതരമായി പരുക്കേറ്റു. മുംബൈയിൽ ജോലി ചെയ്യുന്ന സജു നാസിക് ശാഖയിൽ ഒാഡിറ്റിങ്ങിന് പോയിരിക്കെയാണു സംഭവം. സാജുവിന്റെ മൃതദേഹം നാസിക് സിവിൽ ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്നു മുംബൈയിൽ എത്തിക്കുന്ന മൃതദേഹം നാളെ എംബാം ചെയ്ത് നാട്ടിലെത്തിക്കുമെന്നു സ്ഥലത്തുള്ള ബന്ധു അറിയിച്ചു.

ബാങ്കിൽ ഓഡിറ്റിങ് നടക്കുന്നതിനിടെ അതിക്രമിച്ചു കയറിയ മോഷ്ടാക്കളുടെ സംഘം ജീവനക്കാരുടെ മൊബൈൽ ഫോണും മറ്റും പിടിച്ചുവാങ്ങിയശേഷം കവർച്ച നടത്തുകയായിരുന്നു. ഇതിനിടെ എതിർക്കാൻ ശ്രമിച്ചതാണു വെടിവയ്പിൽ കലാശിച്ചതെന്നാണു വിവരം. ബാങ്കിൽ, സിസ്റ്റം അഡ്മിനിസ്ട്രേറ്ററായിരുന്നു സാജു സാമുവേൽ.

 

 

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.