വിമാന യാത്രമദ്ധ്യേ പാസ്റ്റർ കുഞ്ഞുമോൻ ഡാനിയേൽ(55) നിത്യതയിൽ
provision Sep 21
ബംഗളുരു : കർണാടക ചർച്ച് ഓഫ് ഗോഡ് ജനറൽ മിനിസ്റ്ററും, എം എസ് പാളയ ചർച്ച് ഓഫ് ഗോഡ് സ്ഥാപകനും, കൊട്ടാരക്കര തെക്കേതേരി പട്ടാഴി കൊല്ലന്റെയത്ത് പാസ്റ്റർ കുഞ്ഞുമോൻ ഡാനിയേൽ (55 ) ബാംഗളൂരിൽ നിന്നും ഇന്ന് സെപ്റ്റംബർ 21 തിങ്കളാഴ്ച്ച രാവിലെ ഭാര്യ മോൻസിയും മകൾ ഫേബയുമൊപ്പം തിരുവനന്തപുരത്തേക്കുള്ള വിമാന യാത്ര മദ്ധ്യേ നെഞ്ച് വേദന അനുഭവപ്പെടുകെയും, തുടർന്ന് വിമാനം തിരുവനന്തപുരം എയർപോർട്ടിൽ ലാൻഡ് ചെയ്ത ഉടനെ ഹോസ്പിറ്റിലിൽ എത്തിച്ചുവെങ്കിലും ഹൃദയാഘാതം മൂലം മരണം സംഭവിക്കുകയായിരുന്നു.
ദീർഘ വർഷങ്ങൾ ബംഗളുരുവിൽ താമസിച്ച് സുവിശേഷ പ്രവർത്തനം നടത്തിയിരുന്ന കർത്തൃദാസൻ കുടുംബമായി നാട്ടിലേക്ക് വന്ന് സ്ഥിരതാമസത്തിനിലുള്ള ഒരുക്കത്തിലായിരുന്നു.
ഭൗതിക ശരീരം തിരുവനന്തപുരം അനന്തപുരി ഹോസ്പിറ്റിലിൽ. സംസ്കാരം പിന്നീട്.


