വാഹനാപകടം; പാസ്റ്റർക്കും വിശ്വാസികൾക്കും പരിക്ക്
കണ്ണൂർ: തളിപറമ്പിനടുത്തുണ്ടായ വാഹനാപകടത്തിൽ പാസ്റ്റർക്കും കൂടെ സഞ്ചരിച്ച ബന്ധുക്കൾക്കും പരിക്ക്. പരിയാരം ഐ.പി.സി സഭാ ശുശ്രൂഷകൻ പാസ്റ്റർ എം.കെ.തങ്കച്ചൻ, അളിയൻ ജോസ്, ജേഷ്ടത്തി, ജേഷ്ടത്തിയുടെ മകന്റെ മകൾ, ജേഷ്ടത്തിയുടെ മകൻ വണ്ടി ഓടിച്ചിരുന്ന സജി എന്നിവർക്കാണ് പരിക്ക്. പാസ്റ്റർ എം.കെ.തങ്കച്ചൻ, അളിയൻ ജോസ് എന്നിവരെ കോഴിക്കോട് മിംസ് ആശുപത്രിയിലും മറ്റുള്ളവരെ പരിയാരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.
ഡിസം. 24 ന് രാത്രി നിലമ്പൂരിലെ ഒരു ബന്ധുവിന്റെ ശവ സംസ്കാ രത്തിന് പോയിട്ട് തിരികെ പോകും വഴി തളിപറമ്പ് കുറ്റിക്കോൽ എന്ന സ്ഥലത്ത് വെച്ച് ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് 50 അടി താഴ്ചയുള്ള കുഴിയിലേക്ക് മറിയുകയായിരുന്നു. പട്ടി കുറുകെ ചാടിയപ്പോൾ അതിനെ രക്ഷിക്കുന്നതിനിടയിൽ കാർ നിയന്ത്രണം വിട്ട് കഴിയിലേക്ക് മറിയുകയായിരുന്നു.
പാസ്റ്റർ എം.കെ തങ്കച്ചന്റെ വലതു ചെവി മുറിയുകയും ക്ഷതം സംഭവിക്കുകയും ചെയ്തിട്ടുണ്ട്. പാസ്റ്റർ തങ്കച്ചന്റെ രണ്ടു കണ്ണുകൾക്കും കാഴ്ചശക്തിയില്ലാത്തതാണ്.
കാർ പലയാവർത്തി കീഴ്മേൽ മറിഞ്ഞതിനെ തുടർന്ന് നെടുകെ പൊളിയുകയും ചെയ്തു.


