LOADING

Type to search

Obituaries USA NEWS

റെനി ചെറിയാൻ ( 55 ) ഫിലഡൽഫിയയിൽ നിര്യാതയായി

provision Jan 27

ഫിലഡൽഫിയ: ചെറിയാൻ സി. ചേരുവാക്കലിന്റെ ഭാര്യ റെനി ചെറിയാൻ (55) ഫിലഡൽഫിയയിൽ നിര്യാതയായി. ഇടക്കൊച്ചി ആലപ്പള്ളി പരേതരായ ഏ ജി ജോർജിൻ്റെയും ഏലിയാമ്മ ജോർജിൻ്റെയും മകളാണ്. മാത്ത്മാറ്റിക്സിൽ ഉന്നത ബിരുദം നേടി, ബോംബയിൽ ഇൻഫർമേഷൻ അനലിസ്റ്റായിരുന്നു. ദുബയിൽ ജോലിയായിരിക്കേ അമേരിക്കയിലെത്തി. ഫിലഡൽഫിയാ റിവൈവൽ ചർച്ച് അംഗമാണ്. ബിൻസൻ, ബെഞ്ചമിൻ എന്നിവരാണ് മക്കൾ. ഹിമാ വർഗീസ്, ബെന്നി ജോർജ്,സൂസി ഡാനിയേൽ സഹോദരങ്ങൾ. ഫിലഡൽഫിയയിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകൻ ഫീലിപ്പോസ് ചെറിയാൻ ഭർതൃസഹോദരനാണ്.

അന്തിമദർശനവും, സംസ്കാരപ്രാർത്ഥനകളും: ജനുവരി 30 –  ശനിയാഴ്ച്ച രാവിലെ 9:30  മുതൽ 11:00 വരെ: ഫ്ലെച്ചർ ഫ്യൂണറൽ ഹോം, 9529 ബസൽട്ടൺ അവന്യൂ, ഫിലഡൽഫിയാ, 19115.
സംസ്കാരം: ലോൺ വ്യൂ സിമിത്തേരി, 500 ഹണ്ടിങ്ടൺ പൈക്ക്, റോക്ലെഡ്ജ്, പെൻസിൽ വേനിയാ, 19046. ഫിലഡൽഫിയാ റിവൈവൽ ചർച്ച് പാസ്റ്റർ ഷിഞ്ചു നൈനാൻ സംസ്കാര ശുശ്രൂഷകൾക്ക് കാർമ്മികത്വം വഹിക്കും.

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.