LOADING

Type to search

Obituaries

മേരി ഫിലിപ്പോസ് ഫ്ലോറിഡയിൽ നിര്യാതയായി സംസ്ക്കാര ശുശ്രൂഷ 26 ന് ശനിയാഴ്ച

provision Mar 22
ഒർലാന്റോ: ലേക്ക്ലാന്റ് ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ സ്ഥാപക ശുശ്രുഷകൻ കുമ്പനാട് കരിയാലിൽ പരപ്പാട്ട് പരേതനായ പാസ്റ്റർ പി.എസ് ഫിലിപ്പോസിന്റെ സഹധർമ്മിണി മേരിക്കുട്ടി ഫിലിപ്പോസ് (86) നിര്യാതയായി. കുമ്പനാട് പൊടിമല കുടുംബാംഗമാണ്. 1982ൽ ഫ്‌ലോറിഡയിൽ എത്തിയ മേരിക്കുട്ടി ഫിലിപ്പോസ് ഭർത്താവ് പാസ്റ്റർ പി.എസ് ഫിലിപ്പോസിനോടൊപ്പം സഭയുടെ പരിപാലന ശുശ്രുഷകളിൽ സജീവ പങ്കാളിയായിരുന്നു.
 
മക്കൾ: ഗ്രേസ് ജോൺ , മേഴ്‌സി തോംസൺ , സാം ഫിലിപ്പ്  (മിഷൻ ഡയറക്ടർ, ഐ.പി.സി ഒർലാന്റോ)   പാസ്റ്റർ റെജി ഫിലിപ്പ് (എല്ലാവരും യു.എസ്.എ). മരുമക്കൾ: പാസ്റ്റർ തോംസൺ ജോർജ്, റോയി ജോൺ , ലിജി ഫിലിപ്പ്, നിത ഫിലിപ്പ് (എല്ലാവരും യു.എസ്.എ)
 
സഹോദരങ്ങൾ: അന്നമ്മ തോമസ്, പ്രൊഫ. മാത്യു പി. തോമസ്, ബെഞ്ചമിൻ തോമസ് (ഡാളസ്), ജോസഫ് തോമസ്

സംസ്കാര ശുശ്രൂഷയോട് അനുബദ്ധിച്ചുള്ള പൊതുദർശനം മാർച്ച് 25  വെള്ളിയാഴ്ച വൈകിട്ട് 6 മുതൽ 9 വരെ ലേക്ക് ലാന്റ് ഇന്ത്യാ പെന്തക്കോസത് ദൈവസഭയിൽ (4525 Clubhouse Rd, Lakeland, FL 33812, USA) നടക്കും.  
26 ന്  ശനിയാഴ്ച രാവിലെ 9 മുതൽ സംസ്ക്കാര ശുശ്രൂഷകൾ ആരംഭിക്കുന്നതും തുടർന്ന് 12.30ന്  സീനിയർ ശുശ്രൂഷകൻമാരായ റവ. കെ.ജെ കുരിയാക്കോസ്, റവ.ജേക്കബ് മാത്യൂ എന്നിവരുടെ കാർമ്മികത്വത്തിലും വിവിധ സഹ ശുശ്രൂഷകന്മാരുടെ നേതൃത്വത്തിലും ഭൗതീക ശരീരം ഓക് ഹിൽ സെമിത്തേരിയിൽ (4620 Hwy. 98S Lakeland, Polk County, Florida, 33810 USA) സംസ്ക്കരിക്കും.                       
 
 
വാർത്ത : നിബു വെള്ളവന്താനം
Tags:

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.