ബോസ്റ്റൺ പ്രയർ ലൈൻ സ്ഥാപക സിസ്റ്റർ സൂസൻ ജോർജ്ജ് നിത്യതയിൽ ചേർക്കപ്പെട്ടു
ഡാളസ്: ബോസ്റ്റണിൽ നിന്നും പ്രവർത്തിക്കുന്ന 24 മണിക്കൂർ പ്രയർലൈൻ സ്ഥാപക, സിസ്റ്റർ സൂസൻ ജോർജ്ജ് ഫെബ്രുവരി 19 ഉച്ചകഴിഞ്ഞു നിത്യതയിൽ ചേർക്കപ്പെട്ടു. അടുത്തിടെ രോഗബാധിതയായി ചികിത്സയിലായിരുന്നു. മർത്തോമാ കുടുംബത്തിൽ ജനിച്ച് വളർത്തപ്പെടുകയും, തുടർന്ന് 1992-ൽ ജലസ്നാനം സ്വീകരിച്ച് പെന്തക്കോസ്ത് അനുഭവത്തിൽ ആരാധിച്ചുവന്നു. ബോസ്റ്റൺ ഇന്റർനാഷണൽ ചർച്ച് സഭാംഗമായിരുന്നു പരേത.
ഒരു ശക്തയായ പ്രാർത്ഥനാ പോരാളിയായിരുന്ന ദൈവദാസി, പ്രത്യാശാനിർഭരമായ നിരവധി ഗാനങ്ങൾ രചിച്ചിട്ടും ഉണ്ട്.
കൂടുതൽ വിവരങ്ങൾ പിന്നീട്.
കമ്പ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദം നേടി ജോലിയോടനുബന്ധിച്ച് 1998-ൽ ബോസ്റ്റണിൽ എത്തിയ കുടുംബം, 2007 മെയ് മാസത്തിൽ ആരംഭിച്ചതാണു ബോസ്റ്റൺ പ്രയർ ലൈൻ.
ഭർത്താവ്: ഡോക്ടർ ദാനിയേൽ രാജൻ (റോബി). ദമ്പതികൾക്ക് രൂത്ത്, നവീൻ എന്ന
2 മക്കൾ ഉണ്ട്.
വാർത്ത: സാം മാത്യു ഡാളസ്



I knew her family personally, my wife’s family is related to her family. This is quite shocking. Heartfelt condolence to the bereaved family. She stood for the Lord and the cause of Calvary. Now she is with her Saviour JESUS CHRIST.