പെന്തക്കോസ്ത് മഹാസമ്മേളനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി; ആത്മീയ സമ്മേളനം 4നു വ്യാഴാഴ്ച മയാമിയിൽ ആരംഭിക്കും
അമേരിക്കയിലെ മലയാളി പെന്തക്കോസ്ത് വിശ്വാസികളുടെ ഏറ്റവും വലിയ
സമ്മേളനമാണ് പി.സി.എൻ.എ.കെ.
നാല് ദിവസമായി സംഘടിപ്പിക്കുന്ന കണ്‍വന്‍ഷനില്‍ ദിവസവും ബൈബിള്‍ ക്ലാസ്സ്, പൊതുയോഗം, ഉണര്‍വ്വ് യോഗം, യുവജനസമ്മേളനം, സുവിശേഷ യോഗം തുടങ്ങിയവ ഉണ്ടായിരിക്കും. ശുശ്രൂഷകന്മാരുടെ പ്രത്യേക സമ്മേളനങ്ങളും, യൂത്ത് വര്‍ഷിപ്പ്, റൈറ്റേഴ്സ് ഫോറം, ഗ്ലോബൽ പ്രയർ ഫെലോോഷിപ്പ്, ഐ.
യോഗം, ആൻറമാൻ പ്രവാസി സംഗമം, കുമ്പനാട് സംഗമം
തുടങ്ങിയുള്ള ഓരോ മീറ്റിംഗുകളും വ്യത്യസ്തമായ രീതിയില്‍ ആത്മീയ ഉത്തേജനം ലഭ്യമാക്കുന്ന തലത്തില്‍ ക്രമീകരിക്കപ്പെട്ടിട്ടുണ്ട്. വചനധ്യാനം, വുമണ്‍സ് ഫെലോഷിപ്പ്, കുട്ടികളുടെ യോഗങ്ങള്‍, ധ്യാന സമ്മേളനങ്ങള്‍ എന്നിവയും, സമാപനദിവസമായ ഞായറാഴ്ച സംയുക്ത ആരാധനയും, ഭക്തിനിര്‍ഭര്‍മായ തിരുവത്താഴ ശുശ്രൂഷയും ഉണ്ടായിരിക്കും.
ഹിന്ദി സർവ്വീസ്,
കൺവൻഷൻ നഗറിൽ വിവിധ സ്റ്റാളുകൾ പ്രവർത്തിക്കുന്നതായിരിക്കും. പി.സി.എൻ.എ.കെ യുടെ ചരിത്രത്തിലാദ്യമായി ബൈബിൾ ക്വിസ് മത്സരത്തിന് വേദി ഒരുങ്ങുന്നത് ശ്രദ്ധേയമാണ്. കണ്‍വന്‍ഷനോടനുബന്ധിച്ച് എത്തുന്നവര്‍ക്ക് വിനോദ സഞ്ചാരത്തിനുള്ള ക്രമീകരണങളും പ്രധാന സ്റ്റേഷനുകളില്‍ നിന്ന് യാത്രാ സൗകര്യങളും നാഷണല്‍, ലോക്കല്‍ കമ്മറ്റികളുടെ നേത്രുത്വത്തില്‍ ചെയ്തു കഴിഞ്ഞു. പി.സി.എൻ.എ.കെ ആപ്ലീക്കേഷൻ ആൻഡ്രോയിഡ് ഫോണിലും ആപ്പിൾ ഫോണിലും
വിശ്വാസികള്‍ വളരെ ആഗ്രഹത്തോടും പ്രതീക്ഷയോടും, അതിലേറെ പ്രാര്ത്വനയോടും കാത്തിരുന്ന ദിവസങ്ങളാണു ഇനിവരാനുള്ളത്. ദൈവജനത്തിന്റെ ഒത്തുചേരലിന്റെയും കൂട്ടായ്മയുടെയും ആത്മീയ പരിപോഷണത്തിന്റെയും നല്ലദിനത്തെ വരവേല്‍ക്കാന്‍ മയാമി പട്ടണത്തിലുള്ള ദൈവസഭകളും വിശ്വാസിമക്കളും തയ്യാറായിക്കഴിഞ്ഞു. അന്താരാഷ്ട്ര നിലവാരത്തിലുള്ള താമസ സൗകര്യങ്ങളും അമേരിക്കന്‍ / ഇന്ത്യന്‍ രീതിയില്‍ രുചികരമായ ഭക്ഷണവും നല്‍കുന്നതിനുള്ള ക്രമീകരണവും ഒരുങ്ങിക്കഴിഞ്ഞു. ആരംഭ ദിവസം യോഗാവാസനാമായിരിക്കും ഡിന്നർ ലഭ്യമാക്കുന്നതെന്ന് ഫുഡ് കോർഡിനേറ്റർ അറിയിച്ചു.
കോൺഫ്രൻസുകളിൽ കലവറയില്ലാതെ ചൊരിയപ്പെടുന്ന ദൈവകൃപയും ദൈവമക്കളുടെ ഐക്യതയും എടുത്തു പറയേണ്ട സുപ്രധാന ഘടകങ്ങളാണ്.
കൂടുതൽ വിവരങ്ങൾക്ക്: www.pcnakmiami.org


