പാസ്റ്റർ കെ എസ് ജോണിന്റെ മകൾ മഹിമ ജോൺ (20) നിത്യതയിൽ
provision Aug 12
കൊട്ടാരക്കര : ഓടനാവട്ടം ഇന്ത്യ പെന്തകോസ്ത് ദൈവസഭ ശ്രുശൂഷകൻ പാസ്റ്റർ കെ എസ് ജോണിന്റെ മകളും ഡിഗ്രി വിദ്യാർത്ഥിനിയുമായിരുന്ന മഹിമ ജോൺ (20) ഇന്ന് ഓഗസ്റ്റ് 12 – ബുധനാഴ്ച്ച വൈകിട്ട് 6:30 ന് നിത്യതയിൽ ചേർക്കപ്പെട്ടു. ശ്വാസതടസ്സം നേരിട്ടതിനെ തുടർന്ന് ഹോസ്പിറ്റിലിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുൻപ് ക്യാൻസറിനെ അതിജീവിച്ച മഹിമ പൂർണ്ണ ആരോഗ്യവതിയായിരുന്നു. സഭയുടെയും പി വൈ പി എ യുടെയും പ്രവർത്തനങ്ങളിൽ സജീവമായിരുന്നു മഹിമ ജോൺ. മാതാവ്: കവിത. സഹോദരൻ : ആഷീഷ് . ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബത്തിന്റെ ആശ്വാസത്തിനായി ദൈവമക്കൾ പ്രാർത്ഥിക്കുക.



