LOADING

Type to search

Obituaries

പാസ്റ്റർ അലക്സാണ്ടർ ശാമുവേൽ (71)നിത്യതയിൽ

provision Jul 16

ഡാളസ്: കരുവാറ്റ കക്കാട്ടുമഠത്തിൽ പരേതനായ പാസ്റ്റർ എ. ജി.ശാമുവേലിന്റെ സീമന്ത പുത്രൻ, പാസ്റ്റർ അലക്സാണ്ടർ ശാമുവേൽ (അലക്സ് -71) ജൂലൈ 16 വ്യാഴാഴ്ച ഡാളസിൽ വെച്ച് നിത്യതയിൽ ചേർക്കപ്പെട്ടു. 1985- ൽ അമേരിക്കയിലെ ഒക്കലഹോമയിലേക്ക് കുടിയേറിയ ദൈവദാസൻ കുടുംബമായി 1992 വരെ ഐ. പി. എ. സഭയുടെ സജീവാംഗമായിരുന്നു. തുടർന്ന് ഡാളസിലേക്ക് താമസം മാറ്റി ഡാളസ് വേർഡ് ഓഫ് ലൈഫ് ചർച്ച് ഓഫ് ഗോഡ് സഹ ശുശ്രൂഷകനായി സേവനം അനുഷ്ഠിച്ചുവരികയായിരുന്നു.
കോട്ടയം തോട്ടയ്ക്കാട് ചിറപ്പുറത്തു തണങ്ങുംപതിക്കൽ വീട്ടിൽ പരേതനായ തോമസ് ടി. ജോസഫിന്റെ (കൊച്ചൂട്ടി) മകളായ പൊന്നമ്മയാണു സഹധർമ്മിണി.
മക്കൾ: അക്സ & വിനോദ് കൊണ്ടൂർ (ഡിട്രോയിറ്റ്) – ജോയിന്റ് സെക്രട്ടറി ഫോമ,
അബിഗയിൽ & നീൽ തോമസ്, ആഷിഷ് & ജെസ്ലിൻ അലക്സാണ്ടർ, ഫേബ & വിമൽ തോമസ്, ബ്ലസൻ & ആൻസ് അലക്സാണ്ടർ, ജോസൻ അലക്സാണ്ടർ (എല്ലാവരും ഡാളസിൽ).
കൊച്ചുമക്കൾ: ജെയ്ഡൻ, പ്രോമിസ്, നഥനിയേൽ, ജിയാനാ.സംസ്ക്കാരം പിന്നീട് .

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.