നേഹ മേപ്പറമ്പത്തിന്റെ (24) ദുരൂഹ മരണം കുടുംബത്തിനും സമൂഹത്തിനും ഞെട്ടലായി.
ഹൂസ്റ്റണ്‍: യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ്-എല്‍ പാസോ വിദ്യാര്‍ഥിനി നേഹ മേപ്പറമ്പത്തിന്റെ (24) ദുരൂഹ മരണം കുടുംബത്തിനും സമൂഹത്തിനും ഞെട്ടലായി.
ഓക്കുപേഷണല്‍ തെറപ്പി മാസ്റ്റേഴ്‌സ് വിദ്യാര്‍ഥിനിയായ നേഹയെ ഞായറാഴ്ച യൂണിവേഴ്‌സിറ്റി ഡോര്‍മില്‍ ആണു മരിച്ച നിലയില്‍ കണ്ടത്. റൂം മേറ്റ് എത്തുമ്പോള്‍ കുരുക്കിട്ട് നിലത്തിരിക്കുന്ന രീതിയിലാണു മ്രുതദേഹം കണ്ടത്.
എന്താണു സംഭവിച്ചതെന്നു വ്യക്തമല്ലെന്നു പിതാവ് ഷാജി പറഞ്ഞു. പോലീസ് അന്വേഷിക്കുന്നുണ്ട്. ആത്മഹത്യയാണെന്നു കരുതുന്നില്ല.
ഹൂസ്റ്റണില്‍ താമസിക്കുന്ന ത്രുശൂര്‍ സ്വദേശിയായ ഷാജിയും കുടുംബാംഗങ്ങളും എല്‍ പാസോയിലെത്തിയിട്ടുണ്ട്. മ്രുതദേഹം വിട്ടു കിട്ടിയ ശേഷമേ സംസ്‌കാര ചടങ്ങ് തീരുമാനിക്കൂ.
അമ്മ ജ്യോതി ഷൊര്‍ണൂര്‍ സ്വദേശിനിയാണു. പത്താം ക്ലാസ് വിദ്യാര്‍ഥിയായ് ക്രുഷ്ണ ആണു സഹോദരന്‍.


