LOADING

Type to search

Obituaries

ഡോ. മാത്യു പി. കോശി (തങ്കച്ചന്‍ പൂവപ്പള്ളില്‍ – 81) നിര്യാതനായി

provision Dec 13
ഷിക്കാഗോ: ഡോ. മാത്യു പി. കോശി (പൂവപ്പള്ളില്‍ തങ്കച്ചന്‍, 81) ഡിസംബര്‍ 11 നു നിര്യാതനായി.  ഓതറ പൂവപ്പള്ളില്‍ കുടുംബത്തില്‍ പരേതരായ തോമസ്, അച്ചാമ്മ ദമ്പതികളുടെ ഇളയ പുത്രനാണ്‌. വെറ്ററിനേറിയൻ  ബിരുദമെടുത്ത അദ്ദേഹം 1975-ൽ അമേരിക്കയിലെത്തി. വി.സി.എ. ലേക്ക്ഷോർ ആനിമൽ ഹോസ്പിറ്റലിൽ 2005 ൽ വിരമിക്കും വരെ സേവനമനുഷ്ഠിച്ചു.  ഷിക്കാഗോ മാര്‍ തോമാശ്ലീഹ  കത്തീഡ്രലിൽ സജീവാംഗമായിരുന്ന അദ്ദേഹം സീനിയർ ഫോറം പ്രസിഡന്റായിരുന്നു.
ഭാര്യ റോസ് കോശി കൂരാച്ചുണ്ട് പുത്തുർ കുടുംബാംഗമാണ്. മക്കൾ: മിനി (ബോബ്) മോൾ, സിനി (ഡേവിഡ്) ഹണ്ട്, ജെനി (റയൻ) ഗഡ്ക്കൻ.
കൊച്ചുമക്കൾ: മാത്യു, എമിലി, നേഥൻ, ആൻഡ്രു.
പൊതുദർശനം: ഡിസം 14 തിങ്കൾ: വൈകിട്ട് 5  മുതൽ 9  വരെ, മാർ തോമ്മാ ശ്ലീഹ കത്തീഡ്രൽ, 5000 സെന്റ് ചാൾസ് റോഡ്, ബെൽവുയ്ഡ്, ഇല്ലിനോയി
സംസ്കാര ശുശ്രുഷ ഡിസം 15  ചൊവ്വ രാവിലെ 10:30  മാർ തോമ്മാ ശ്ലീഹ കത്തീഡ്രൽ, 5000 സെന്റ് ചാൾസ് റോഡ്, ബെൽവുയ്ഡ്, ഇല്ലിനോയി
തുടർന്ന് സംസ്കാരം മേരീഹിൽ കാത്തലിക്ക് സെമിത്തേരി, 8600  നോർത്ത് മിൽവോക്കി അവന്യു, നൈല്സ്, ഇല്ലിനോയി
Tags:

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.