LOADING

Type to search

Obituaries

ജോർജ് മത്തായി സി പി എ. (71) നിത്യതയിൽ

provision Sep 23
പെന്തെക്കോസ്തിലെ സീനിയർ മാധ്യമ പ്രവർത്തകനും,
ജീവകാരുണ്യ പ്രവർത്തകനുമായിരുന്ന ജോർജ് മത്തായി സി പി എ. (71) സെപ്റ്റംബർ 23 ന് നിത്യതയിൽ ചേർക്കപ്പെട്ടു.’ഉപദേശിയുടെ മകൻ’ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഇദ്ദേഹം, ചില ദിവസങ്ങളായി ന്യൂമോണിയ ബാധിച്ച് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. സംസ്കാര ശുശ്രൂഷകൾ പിന്നീട് ഡാളസിൽ നടക്കും.
കല്ലട മത്തായിച്ചൻ എന്ന അനുഗ്രഹീത ശുശ്രൂഷകന്റെ രണ്ടാമത്തെ മകനായി കൊല്ലം ജില്ലയിലെ കുന്നത്തൂർ ആയിരുന്നു ജനനം. ചെറുപ്പകാലത്തെ കഷ്ടതയേറിയ ജീവിത സാഹചര്യങ്ങൾ സുവിശേഷ മാർഗ്ഗത്തോട് വിരക്തി തോന്നിച്ചുവെങ്കിലും, തനിക്ക് ഉണ്ടായ അത്ഭുത രോഗശാന്തിയിലൂടെ വീണ്ടും സുവിശേഷ ആത്മാവുള്ള ചെറുപ്പക്കാരനായി.
ദൈവം തന്റെ മക്കൾക്കു വേണ്ടി ഒരുക്കുന്ന നൻമയും, വിടുതലും, അനുഗ്രഹവും മാനുഷിക കണ്ണുകൾക്കും, കാതുകൾക്കും അന്യമായി ഇരിക്കുമ്പോൾ മാരിപോൽ ചൊരിയുന്ന അനുഗ്രഹത്തിന്റെ കലവറ സ്വന്തം ജീവിതത്തിൽ രുചിച്ചറിഞ്ഞ ഇദ്ദേഹത്തിന്റെ തൂലികയിൽ നിന്നും പുറത്തു വന്ന അനേകം ക്രൈസ്തവ ഗാനങ്ങളിൽ ഒന്നാണ് ‘മനസ്സേ , വ്യാകുലമരുതേ..’
ജീവിതാനുഭവങ്ങൾ കോർത്തിണക്കി ‘ ഉപദേശിയുടെ മകൻ’ എന്ന ആത്മകഥ പ്രസിദ്ധീകരിക്കുകയും, പിന്നീട് അത്, അതേ പേരിൽ ചലചിത്രമായി ആവിഷ്കരിക്കപ്പെടുകയും ചെയ്തു. വടക്കേ അമേരിക്കയിലെ വിവിധ പെന്തകോസ്ത് സമ്മേളനങ്ങളിൽ സാരഥ്യം വഹിക്കുക വഴി സംഘടനാ- നേതൃത്വ പാടവവും തെളിയിച്ചിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾ പിന്നീട്.
Tags:

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.