LOADING

Type to search

Obituaries

ജാനോഷിന്റെയും പുത്രന്റെയും സംസ്കാരം ജൂൺ 17- വ്യാഴാഴ്‌ച ടാമ്പായിൽ

provision Jun 14

 

ടാമ്പാ, ഫ്‌ലോറിഡ: ഏവരെയും  കണ്ണീരിലാഴ്ത്തി ടാമ്പാ അപ്പോളോ ബീച്ചിൽ മുങ്ങി മരിച്ച ജാനോഷ്, 37, മകന്‍ ഡാനിയല്‍ ജാനേഷ്, 3,  എന്നിവരുടെ സംസ്കാരം വ്യാഴാഴ്‌ച നടത്തും. കൃത്യ സമയം പിന്നീട് അറിയിക്കും. സെഫ്‌നർ സെന്റ് ജോസഫ് സീറോ മലബാർ കാത്തലിക്ക് ചർച്ചിലാണ് അന്ത്യ കർമ്മങ്ങൾ.
മൃതദേഹങ്ങൾ നിയമ നടപടികൾക്കു ശേഷം ജൂൺ 14 –  തിങ്കളാഴ്ച വിട്ടു കിട്ടും.
പിതാവ് മരിച്ച ജാനോഷിന്റെ  അമ്മ ഇവിടെയുണ്ട്. മൂന്നു സഹോദരരിൽ ഇളയതാണ് ഐ.ടി. പ്രൊഫഷണലായ ജാനോഷ്. സഹോദരിയും കുടുംബവും ദൂബായിയിലും സഹോദരനും കുടുംബവും കേരളത്തിലുമാണ്.
അപ്പോളോ ബീച്ചിൽ ജാനോഷ് പലപ്പോഴും പോകുന്നതാണ്. അപ്രതീക്ഷിതമായി  തിരകൾ ഉയർന്നതാവാം കാരണമെന്ന് കരുതുന്നു.
ഇവരെ രക്ഷിക്കാൻ ചാടിയ ക്രിസ്റ്റഫർ മറെയുടെ, 27 , മൃതദേഹം ഇനിയും കണ്ടെത്തിയിട്ടില്ല. മൂന്നാം ദിവസമായ ഇന്നും തെരച്ചതിൽ തുടരുമെന്ന് കരുതുന്നു.
ചങ്ങനാശേരി ചീരംചിറ പുരക്കല്‍ പരേതനായ ബേബിച്ചന്റെ മകനാണ്  ജാനോഷ്.  ഭാര്യ അനീറ്റ നഴ്സ് പ്രാക്ടീഷണർ ആണ് . ഒന്പതു മാസം പ്രായമുള്ള ഒരുമകൻ കൂടി ഉണ്ട്-സ്റ്റീഫൻ.  മാതാവ് മേരിക്കുട്ടി  കരിമ്പില്‍ കുടുംബാംഗമാണ്. ബെന്‍സി, മനോജ് എന്നിവരാണ് ജനേഷിന്റെ സഹോദരങ്ങള്‍.
Tags:

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.